O. V. Usha

ഒ. വി. ഉഷ (ഊട്ടുപുലാക്കല്‍ വേലുക്കുട്ടി ഉഷ)

പാലക്കാട് ജില്ലയില്‍ ജനിച്ചു. മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ സുബേദാര്‍ മേജറായിരുന്ന ശ്രീ ഒ. വേലുക്കുട്ടിയുടെയും കമലാക്ഷിയുടെയും മകള്‍. ഒ. വി. വിജയന്‍ മൂത്ത സഹോദരനാണ്. ശാന്താ ഗംഗാധരന്‍ സഹോദരിയും. ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ടാറ്റാ മാക്ഗ്രോഹില്‍ ബുക്ക് കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തക പ്രസാധാന ശാലകളില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, അസിസ്റ്റന്‍റ്എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റര്‍ (ജനറല്‍ ബുക്സ്) എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കോട്ടയത്ത് മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായിരുന്നു. ഇപ്പോള്‍ ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷനില്‍ അസോസിയേറ്റ് എഡിറ്റര്‍. രണ്ടായിരത്തിലെ ഏറ്റവും നല്ല ചലച്ചിത്ര ഗാനരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഏഷ്യാനെറ്റ് - ലക്സ് അവാര്‍ഡും ഭരതന്‍ സ്മാരക അവാര്‍ഡും ലഭിച്ചു. രണ്ടായിരത്തിയൊന്ന് ഏപ്രിലില്‍ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍മാരുടെ സമ്മേളനത്തില്‍ (സൈപ്രസ്) കോമണ്‍വെല്‍ത്ത് സാഹിത്യ പ്രതിനിധിയായി പങ്കെടുത്തു. “നിലംതൊടാമണ്ണ്” (2002), “ധ്യാനം” (1976) “അഗ്നിമിത്രന്നൊരു കുറിപ്പ്”, “ഒറ്റച്ചുവട്”, “ഷാഹിദ്നാമ”, “വനജ്യോതിശ്രീ കരുണാകരഗുരുവിന്‍റെ മാനവരാശി” - “ഇന്നലെ ഇന്ന് നാളെ” എന്ന കൃതിയുടെ ഇംഗ്ലീഷ് തര്‍ജ്ജമ, “പുഴയൊഴുകും വഴി” (2002), “അനുഭവം എന്തായിരുന്നു പേര്?” (2009) “സ്നേഹതീരങ്ങള്‍” (1999) തുടങ്ങിയവയാണ് കൃതികള്‍. ഉഷയുടെ വളരെ ശ്രദ്ധേയമായ ഒരു ചെറുകഥാ സമാഹാരമാണ് “നിലംതൊടാമണ്ണ്”. പതിനാല് കഥകള്‍ ഉള്‍ക്കൊള്ളുന്ന ഈ സമാഹാരത്തിലെ ‘തുമ്പമരം’ എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. സ്ത്രീ മനസ്സിന്‍റെ സ്പര്‍ശമുണ്ടെങ്കിലും സ്ത്രീവാദപരമായ രചനകളല്ല ഒ. വി. ഉഷയുടേത്. കാലഘട്ടത്തിന്‍റെ കത്തുന്ന സാമൂഹിക പ്രശ്നങ്ങളൊന്നുമല്ല കഥയുടെ വിഷയം. മനുഷ്യന്‍റെ ബോധബോധ മനസ്സാകല്യമാണ് ഉഷയുടെ കഥകള്‍. ‘തുമ്പമരം’ എന്ന കഥ പ്രകൃതി വൈവിധ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു പാമ്പിന്‍റെ രൂപത്തില്‍ ആദ്യം ശ്രീരഞ്ജിനിയുടെ അടുത്തേക്ക് ഇഴഞ്ഞു വന്ന് പിന്നെ ഒരു മനുഷ്യന്‍റെ ആകാരത്തില്‍ സൗഹൃദം സ്ഥാപിച്ച്, വീണ്ടും പാമ്പിന്‍റെ ആകാരത്തില്‍ വഴികാട്ടിയ ഒരു സത്തയുടെ കൂടെയുള്ള അവളുടെ സ്വപ്നാടനമാണ് ഈ കഥ. തുമ്പപ്പൂക്കളുടെ സര്‍ഗ്ഗാത്മകമായ വളര്‍ച്ചയാണ് ‘തുമ്പമരം’. തുമ്പമരം കണ്ട അവള്‍ അതിശയിക്കുന്നു. മനുഷ്യന്‍റെ സങ്കല്പങ്ങളെ അതിക്രമിച്ചുകൊണ്ട് പ്രകൃതിയില്‍ സംഭവിക്കാവുന്ന പരിണാമങ്ങളാണ് ഈ കഥയിലെ തുമ്പമരം പ്രതിനിധീകരിക്കുന്നത്.

“നിലംതൊടാമണ്ണ്”. ആലപ്പുഴ: ഫേബിയന്‍ ബുക്സ്, നൂറനാട്, പി.ഒ 2002. “പുഴയൊഴുകും വഴി” - ഫേബിയന്‍ ബുക്സ്, നൂറനാട്, പി. ഒ ആലപ്പുഴ സെപ്റ്റംബര്‍ 2002. “ധ്യാനം”. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, എന്‍. ബി. എസ്. 1076 നവംബര്‍. “അഗ്നിമിത്രന്നൊരു കുറിപ്പ്”. “ഒറ്റച്ചുവട്”. “ഷാഹിദ്നാമ”. “എന്തായിരുന്നു പേര്?” - 2009.

Extracts

Women Writers of Kerala

View all Authors