Usha

ഉഷ

1963- ല്‍ കോട്ടയത്തു ജനിച്ചു. പി. കെ. തങ്കപ്പന്‍റെയും സാവിത്രി അമ്മയുടെയും മകള്‍. കോട്ടയം എന്‍. എസ്. എസ് ഹൈസ്കൂളിലും ബസേലിയസ് കോളേജിലുമായി വിദ്യാഭ്യാസം. ഇപ്പോള്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉദ്യോഗസ്ഥ. “മഴ” എന്ന കവിതാസമാഹാരവും “ജ്വാല” എന്ന കഥാസമാഹാരവുമാണ് പ്രസിദ്ധീകരിച്ച കൃതികള്‍. “ജ്വാല” എന്ന കഥാസമാഹാരത്തിലെ ‘ഋതു ഭേദങ്ങള്‍’ എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. കുമാരന്‍റെയും സുമതിയുടെയും ജീവിതമാണ് ഈ കഥയില്‍ ആവിഷ്കരിക്കുന്നത്. ചെറുപ്പത്തിലേ തളര്‍വാതം ബാധിച്ച് ശോഷിച്ചുപോയ കാലുമായി ജീവിക്കുന്ന കുമാരന്‍, സുമതിയെ തനിക്ക് ഭാര്യയായി നല്‍കിയത് ദൈവമാണെന്ന് വിശ്വസിക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധിയിലും സുമതി കുമാരന് താങ്ങായി നില്‍ക്കുന്നു. ഒരു കൊച്ചു കടയില്‍ നിന്നു കിട്ടുന്ന വരുമാനം എന്തിനൊക്കെ തികയും? വൃദ്ധയായ അമ്മ. അമ്മയ്ക്കു മരുന്നു പോലും മുടങ്ങാതെ വാങ്ങാന്‍ കഴിയാറില്ല. മൂന്നു വയറുകള്‍ ........................ അതിനിടയില്‍ സുമതിയുടെ പ്രസവം ................! ചെലവുകള്‍................ ചെലവുകള്‍.....................ചെലവുകള്‍ മാത്രം. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിട്ടും ആ കുടുംബത്തില്‍ സ്നേഹത്തിനോ സമാധാനത്തിനോ യാതൊരു കുറവും ഉണ്ടായിരുന്നില്ല. കുറ്റപ്പെടുത്തലിനോ പരാതിപ്പെടലിനോ സ്ഥാനമുണ്ടായിരുന്നില്ല. മരിച്ചു കിടക്കുന്ന തന്‍റെ അമ്മയുടെ അന്ത്യകര്‍മ്മം നടത്താന്‍ കഴിയാതെ വിഷമിക്കുന്ന കുമാരനെ സഹായിച്ചതും സുമതിയാണ്. ‘സുമതിയുടെ തോളില്‍ മുഖമമര്‍ത്തി വിങ്ങിക്കരയുമ്പോള്‍ ഉള്ളില്‍ തിങ്ങിനിന്നിരുന്നത് നന്ദി മാത്രമായിരുന്നു. ദൈവത്തോടുള്ള നന്ദി മാത്രം’. വളരെ ഹൃദയസ്പര്‍ശിയായി ഒരു കുടുംബ ബന്ധം ആവിഷ്കരിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു.

“ജ്വാല”. കോട്ടയം: കറന്‍റ് ബുക്സ്, ഒക്ടോബര്‍ 2003.

Extracts

Women Writers of Kerala

View all Authors