Thulasi Bhaskaran

തുളസി ഭാസ്കരന്‍

1948 സെപ്റ്റംബറില്‍ കൃഷ്ണന്‍ നായരുടെയും സരോജിനി അമ്മയുടെയും മകളായി നെടുമങ്ങാട് ജനിച്ചു. കാഞ്ഞിരംപാറ എല്‍. പി. സ്കൂള്‍, ശാസ്തംമംഗലം രാജാകേശവദാസ് ഹൈസ്കൂള്‍, നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. എന്‍. എസ്. എസ്. വനിതാ കോളേജില്‍ നിന്ന് ബിരുദവും യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടി. ദേശാഭിമാനി അസിസ്റ്റന്‍റ് എഡിറ്ററായി സേവനം അനുഷ്ഠിച്ചു. പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും വിവര്‍ത്തകനും ഗ്രന്ഥകാരനുമായ സി. ഭാസ്കരനാണ് ഭര്‍ത്താവ്. “സ്നേഹിച്ചു മതിയാവാതെ” (2004) എന്ന കൃതിയാണ് പ്രസിദ്ധീകൃതമായത്. തുളസി ഭാസ്ക്കരനും ഭര്‍ത്താവും ചേര്‍ന്നെഴുതിയ കൃഥിയാണ് “സ്നേഹിച്ചു മതിയാവാതെ”. ദീര്‍ഘവും വിവിധ തലസ്പര്‍ശിയും ആവേശജനകവും ആയ നായനാരുടെ ജീവിതകഥ അതിന്‍റെ സകലവിധ ഭാവങ്ങളോടെയും ആവിഷ്ക്കരിക്കുകയാണ് ഈ കൃതിയില്‍. സാധാരണ വിപ്ലവകാരികളുടെ ജീവചരിത്രത്തില്‍ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. സഖാവ് ഇ. കെ. നായനാരെ അറിഞ്ഞാദരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്ത ജനലക്ഷങ്ങള്‍ക്ക് പുളകോല്‍ഗമകാരിയായ ആ വീര സ്മരണ പുതുക്കുവാനും അദ്ദേഹത്തെ അടുത്തറിയാന്‍ കഴിഞ്ഞിട്ടില്ലാത്തവരായ തലമുറകള്‍ക്ക് ഉന്‍മേഷം കൊള്ളാനും വഴിത്താരകള്‍ തെളിഞ്ഞു കാണാനും ഈ ഹൃദയസ്പൃക്കായ കഥാകഥനും ഉപകാരമാകും എന്ന് പി. ഗോവിന്ദപിള്ള അഭിപ്രായപ്പെടുന്നു.

“സ്നേഹിച്ചു മതിയാവാതെ” (ജീവചരിത്രം) - മോഡേണ്‍ ബുക് സെന്‍റര്‍, 2004.

Extracts

Women Writers of Kerala

View all Authors