Thankamma Neyarapallil

തങ്കമ്മ നെയ്യാരപ്പള്ളില്‍

1933 ജൂലൈ 23 ന് ജനിച്ചു. മറിയംകുട്ടിയും ലാസര്‍ പോളും മാതാപിതാക്കള്‍. 1954 ല്‍ ബി. എ. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃശൂര്‍ കാത്തലിക് വിമന്‍ അസ്സോസിയേഷന്‍റെയും ചേര്‍ത്തല വിമന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും സ്ഥാപകരില്‍ ഒരാള്‍. നല്ല ഒരു സാമൂഹിക പ്രവര്‍ത്തകയും പാചകവിദഗ്ദ്ധയുമാണ്. ആകാശവാണിയില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. “എന്‍റെ ഓര്‍മകളും അനുഭവങ്ങളും” (ആത്മകഥ) ആണ് പ്രസിദ്ധീകരിച്ച കൃതി. കുടുംബത്തിന്‍റെയും ദേശത്തിന്‍റെയും ചരിത്രത്തിലൂടെ ഒരു കാലഘട്ടത്തെ അനാവരണം ചെയ്യുന്ന രചനയാണ് എന്‍റെ ഓര്‍മകളും അനുഭവങ്ങളും. കാലഘട്ടവും ചരിത്രവും രേഖപ്പെടുത്തുന്നുവെന്നതിലുപരി, കാലത്തെ അടയാളപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങളും ജീവിതശൈലികളും അനാവരണം ചെയ്യുന്നുണ്ടിതില്‍. പ്രസവമെന്ന സ്ത്രീജീവിതത്തിലെ അനുഭവത്തെ അതിമനോഹരമായി വിവരിക്കുകയാണ് ഒന്നാം അദ്ധ്യായമായ ജനനത്തില്‍. സംഭാഷണത്തിലെ പ്രാദേശികഭേദങ്ങള്‍ ചോര്‍ന്നുപോകാതെയാണ് ആഖ്യാനശൈലി ലളിതമായ ഭാഷയില്‍ നുറുങ്ങുകളും നാട്ടറിവുകളും പങ്കുവയ്ക്കുകയാണ് വയോധികയായ എഴുത്തുകാരി.

“എന്‍റെ ഓര്‍മകളും അനുഭവങ്ങളും” (ആത്മകഥ). കൊച്ചി: പ്രണത ബുക്സ്, 2006.

Extracts

Women Writers of Kerala

View all Authors