Tansy S.

ടാന്‍സി. എസ്

1974 ജൂണ്‍ 15 ന് ജനിച്ചു. ചവറ ലൂര്‍ദ് മാതാ സ്കൂളില്‍ വിദ്യാഭ്യാസം. ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ നിന്നും പ്രീഡിഗ്രി. തിരുവനന്തപുരം ലാ കോളേജില്‍ നിന്നും 1997 ല്‍ എല്‍. എല്‍. ബി.യും 2001 ല്‍ എല്‍. എല്‍. എം. ഉം പാസ്സായി. “പിന്നില്‍ നിന്നൊരാള്‍” എന്ന നോവലൈറ്റ് ആണ് പ്രസിദ്ധീകരിച്ച കൃതി. ഫെമിനിസത്തിന്‍റെ ചട്ടക്കൂട്ടില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കാത്ത എഴുത്തുകാരിയാണ് ടാന്‍സി. എസ്. ഒരു യുവതിയുടെ മനസ്സിന്‍റെ വിങ്ങല്‍ “പിന്നില്‍ നിന്നൊരാള്‍” എന്ന നോവലൈറ്റില്‍ അവതരിപ്പിക്കുന്നു. മൂന്നു പിഞ്ചു മക്കളും ഭര്‍ത്താവുമുള്ള പത്രപ്രവര്‍ത്തകയാണ് സീതാലക്ഷ്മി എന്ന കേന്ദ്രകഥാപാത്രം. ഭൂമിക്കു വേണ്ടിയുള്ള ആദിവാസി സമരത്തിന്‍റെ നേതാവായ ഭര്‍ത്താവ് ആശയപരമായി തീവ്രവാദിയാണ്, അവള്‍ ഒരു പ്രത്യയശാസ്ത്രത്തോടും കൂറില്ലാത്തവളും. പൊരുത്തകേടുണ്ടെങ്കിലും അവര്‍ തമ്മില്‍ ശത്രുതയില്ല. പ്രണയത്തിന്‍റെ സങ്കീര്‍ണതകളും ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളും ഈ നോവലില്‍ ടാന്‍സി വിശദമാക്കുന്നുണ്ട്.

“പിന്നില്‍ നിന്നൊരാള്‍”. സൈന്ധവ ബുക്സ്, 2007.

Extracts

Women Writers of Kerala

View all Authors