Prof. B. Sulochana Nair

പ്രൊഫ. ബി. സുലോചനാനായര്‍

തെക്കന്‍ തിരുവിതാംകൂറിലെ കുളച്ചലില്‍ (ഇപ്പോള്‍ കന്യാകുമാരി ജില്ല) 1931 ല്‍ ജനനം. തിരുവനന്തപുരം വിമന്‍സ് കോളേജിലും, യൂണിവേഴ്സിറ്റി കോളേജിലും വിദ്യാഭ്യാസം. 1955 ല്‍ അദ്ധ്യാപികയായി. 1985 ല്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് വിരമിക്കുന്നതിനിടെ എന്‍. എസ്. എസ്. വനിതാകോളേജ്, യൂണിവേഴ്സിറ്റികോളേജ്, ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ ലക്ചററായും പ്രൊഫസറായും പ്രവര്‍ത്തിച്ചു. ശ്രീരാമകൃഷ്ണ പ്രസ്ഥാനവുമായും വിവേകാനന്ദ സാഹിത്യവുമായും അടുത്ത ബന്ധം. ഇപ്പോള്‍ ആദ്ധ്യാത്മിക പഠനവും, അദ്ധ്യാപനവും, പ്രഭാഷണവും നടത്തുന്നു. അധ്യാത്മീക സാഹിത്യ ലേഖനങ്ങളും കവിതകളുമെഴുതുന്ന അഗതികളായ സ്ത്രീകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. കവിത, ലേഖനം, പഠനം, വിവര്‍ത്തനം എന്നീ മേഖലകളിലായി പടര്‍ന്നു കിടക്കുന്ന ശ്രീമതി. ബി. സുലോചന നായരുടെ സാഹിത്യ സംഭാവനങ്ങള്‍ സാഹിത്യഗുണവും ആദ്ധ്യാത്മികതയും ഇഴചേര്‍ന്നു നില്‍ക്കുന്ന ഒട്ടനവധി ലേഖനങ്ങളും കവിതകളും ആനൂകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവേകാനന്ദ സാഹിത്യവുമായി ഉള്ള അടുത്ത ബന്ധം “വിവേകാനന്ദന്‍ കവിയും ഗായകനും” എന്ന ഗ്രന്ഥത്തിന്‍റെ രചനയ്ക്ക് പ്രേരണയായി. ഗ്രീക്ക് ഇതിഹാസമായ “ഇലിയഡ്” മലയാളത്തിലേക്ക് സംഗ്രഹിച്ചു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആദ്ധ്യാത്മികതക്ക് മുന്‍തൂക്കം ഉള്ളവയാണ് രചനകളിലേറെയും. ഇതിഹാസ കഥാപാത്രങ്ങളുടെയും ചരിത്രകഥാപാത്രങ്ങളുടെയും രാജലക്ഷ്മി, സരസ്വതിയമ്മ തുടങ്ങിയ എഴുത്തുകാരിയുടെയും കൃതിയെയും ജീവിതത്തെയും കുറിച്ച് വിശകലനം ചെയ്ത് എഴുതിയിട്ടുള്ള “ഏകാകിനികള്‍ തേജസ്വിനികള്‍” എന്ന് ഗ്രന്ഥം ശ്രദ്ധേയമാണ്. കവിത എന്ന സാഹിത്യരൂപത്തെ ഏതാണ്ട് ദൈവതുല്യം ആരാധിക്കുന്ന ഒരു എഴുത്തുകാരിയാണ് ശ്രീമതി സുലോചന. അതുകൊണ്ട് തന്നെ താന്‍ കവിതക്കായ് സ്വയം പാകപ്പെടേണ്ടെന്ന് ധരിച്ചു. അതിനായി ഏറെ കാലം കാത്തിരുന്നു. “വില്വപത്രം” എന്നാണ് അവരുടെ ആദ്യ കവിതാ സമാഹാരത്തിന്‍റെ പേര്. സ്വന്തം കവിതകളെ കൂവളത്തിലയോടുപമിക്കുകയാണ് കവി. അതിനെ കുറിച്ച് പറഞ്ഞിരിക്കുന്നതാവട്ടെ ഇങ്ങനെയും ഈ വില്വപത്രം എന്‍റെ ആത്മശ്രുതിയാണ്. അപശ്രുതിയും താളപ്പിഴയും കണ്ടെത്താം. പക്ഷേ അവയൊക്കെയും എനിക്ക് അവകാശപ്പെട്ടതാണ്. “വില്വപത്രം” എന്ന സമാഹാരത്തിലെ ‘ആരണ്യകം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തി യിട്ടുള്ളത്. മോക്ഷം തേടിയുള്ള യാത്രയെ കുറിച്ചാണ് ‘ആരണ്യകം’ എന്ന കവിത. ഇവിടെ വഴികാട്ടി ഒരു കുട്ടിയാണ് (ഉണ്ണിക്കണ്ണന്‍ ആവാം). മോക്ഷാര്‍ത്ഥി ആത്മാവും, കുസൃതികുട്ടിയായ ഒരു ദേവനെയാണ് ഈ കവിതയില്‍ നമുക്ക് അനുഭവിക്കാന്‍ കഴിയുന്നത്. വഴി നീ അറിയില്ലെന്നോ? വഴിയുണ്ടേവടയെങ്കിലും വഴിയേതും നിന്നിലേയ്ക്കെ- അറിയുന്നു വരുന്നു ഞാന്‍ കാല പ്രവാഹത്തിന്‍റെ അപ്പുറത്തേക്ക് കണ്ണുയര്‍ത്തി ഒന്നെത്തി നോക്കുവാനുള്ള പരിശ്രമ ധന്യത എന്ന് ഈ കവനരീതിയെ കുറിച്ച് ശ്രീമതി സുഗതകുമാരി അഭിപ്രായപ്പെട്ടിരിക്കുന്നു.

“വില്വപത്രം”. തിരുവനന്തപുരം: സതേണ്‍ സ്റ്റാര്‍ പബ്ലിക്കഷന്‍സ്. “ഇലിയഡ്” (സംഗീത പുനരാഖ്യാനം). പുലിയന്നൂര്‍, കോട്ടയം: സഹൃദയ ബുക്സ്,: 2004. “തപസ്യാനന്ദ സ്വാമികള്‍” - ശ്രീരാമകൃഷ്ണമിഷന്‍. “ആശുപത്രിയുടെ സ്ഥാപകന്‍”. തൃശ്ശൂര്‍: പുറനാട്ടുകര രാമകൃഷ്ണ മഠം, 2005. “ഏകാകിനികള്‍ തേസ്വിനികള്‍”. കോട്ടയം: സഹൃദയ ബുക്സ്, പുലിയന്നൂര്‍, 2005. “സ്വാമി വിവേകാന്ദന്‍ - കവിയും ഗായകനും”. തൃശ്ശൂര്‍: പുറനാട്ടുകര രാമകൃഷ്ണ മഠം, 2008. “നവോത്ഥാന സദസ്സിലെ അമൃത തേജസ്സ്” “ശ്രീരാമകൃഷ്ണന്‍”. കോഴിക്കോട്: കേസരി ബുക് ഹൗസ്.

Extracts

Women Writers of Kerala

View all Authors