Asha Suvarnarekha

ആശാ സുവര്‍ണ്ണരേഖ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കില്‍ കോട്ടുകാലില്‍ 1965 ല്‍ ജനനം. മലയാള സാഹിത്യത്തില്‍ ബിരുദം, മെക്കാനിക്ക് റേഡിയോ ആന്‍റ് ടെലിവിഷന്‍ കോഴ്സില്‍ ഐ. ടി. ഐ. നാടകങ്ങളില്‍ അഭിനയിക്കുകയും അവ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. ആകാശവാണിയിലെ ബാല ആര്‍ടിസ്റ്റ്.

1983 ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് കുട്ടികളുടെ നാടകസംഘമായ വിഘ്നേശ്വര ആര്‍ട്സ് ക്ലബ് രുപീകരിച്ചു. 1985 ല്‍ സ്ത്രീകളുടെ നാടക സംഘടനയുണ്ടാക്കി. “സഫ്ദര്‍ഹശ്മി ജീവിക്കുന്നു”, “രക്ഷാമാര്‍ഗ്ഗം”, “ഒരു സ്ത്രീ നാടകത്തിന്‍റെ പണിപ്പുരയില്‍”, “വിശപ്പ്” തുടങ്ങിയ നാടകങ്ങള്‍ രചിച്ചു. ശ്രീ നാരായണ സ്റ്റഡി സര്‍ക്കിള്‍ നടത്തിയ അഖിലകേരള തെരുവ് നാടക രചനാ മത്സരത്തില്‍ “സാഹോദര്യം നശിപ്പിക്കുന്നവര്‍” എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. അഖിലേന്ത്യാ വിമന്‍സ് റൈറ്റേഴ്സ് ഫോറം നടത്തിയ നാടകരചനാ മത്സരത്തില്‍ “അവഫിപ്തന് ഒരു ശക്തി ഗീതം” എന്ന നാടകത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.

പ്രശസ്ത നാടക പ്രവര്‍ത്തകനായ ശ്രീ. പി.കെ. വേണുക്കുട്ടന്‍ നായര്‍ ശ്രീമതി ആശാ സുവര്‍ണ്ണ രേകയുടെ ഭര്‍ത്താവാണ്. അദ്ദേഹത്തെ കുറിച്ച് എഴുതിയ പുസ്തകമാണ് “ദൈവത്തിന്‍റെ കൈയൊപ്പു ലഭിക്കാത്ത ഒരുവന്‍”. വേണുക്കുട്ടന്‍ നായര്‍ എന്ന നാടക പ്രതിഭയെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് പുസ്തകത്തിന്‍റെ ലക്ഷ്യം. അദ്ദേഹത്തിന്‍റെ ജനനം മുതലുള്ള ജീവിത സന്ദര്‍ഭങ്ങളെ ഓരോന്നിനെയും പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. വളരെ അടുപ്പമുള്ള ഒരാളെ കുറിച്ച് കഥ പറഞ്ഞു പോകുന്ന രീതിയിലാണ് എഴുത്ത്.

“ദൈവത്തിന്‍റെ കൈയൊപ്പു ലഭിക്കാത്ത ഒരുവന്‍” എന്ന പുസ്തകത്തില്‍ നിന്ന് ‘അവന്‍ നാടക കൃത്തായ കഥ’ എന്ന അദ്ധ്യായത്തിലെ ഏതാനും ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാടക-സിനിമ ലോകത്തെ അത്യാകാംഷയോടെ  വീക്ഷിക്കുന്ന സ്വതന്ത്ര ബുദ്ധിയായ ഒരു യുവാവ് നാടകകൃത്തായി മാറിയതെങ്ങനെ എന്ന് വിവരിക്കുകയാണിവിടെ.

“ദൈവത്തിന്‍റെ കൈയൊപ്പു ലഭിക്കാത്ത ഒരുവന്‍”. തിരുവനന്തപുരം: സുവര്‍ണ്ണരേഖ തീയേറ്റര്‍ സ്റ്റഡി ഗ്രൂപ്പ്, 2004.

Extracts

Women Writers of Kerala

View all Authors