Sibila Michael (Sibila Monica Michael)

സിബില മൈക്കള്‍ (സിബില മോണിക്ക മൈക്കള്‍)

1993 മെയ് 5 ന് തിരുവനന്തപുരത്ത് ജനിച്ചു. വളരെ ചെറുപ്പത്തിലെ തന്‍റെ കഥകളും കവിതകളും എഴുതാറുണ്ട്. മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. “മറയുന്ന തീരം” (2005), “ചില്ലുജാലകം” (2008) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതി. “മറയുന്ന തീരം” എന്ന കൃതി മലയാള സാഹിത്യകുലത്തിന്‍റെ പുരസ്ക്കാരവും ചിന്നപ്പന്‍ മെമ്മോറിയല്‍ കഥാപുരസ്ക്കാരവും നേടി. ഥ’െ ാലി കിലേൃിമശേീിമഹ അവാര്‍ഡും, ഞീമേൃ്യ കിലേൃിമശേീിമഹ അവാര്‍ഡും സിബില മൈക്കിളിന് ലഭിച്ചു. ‘നഗരക്കാഴ്ചകള്‍’ എന്ന കഥ അക്ഷരാര്‍ത്ഥത്തില്‍ ഒരു നഗരക്കാഴ്ച തന്നെയാണ് നമുക്ക് കാട്ടിത്തരുന്നത്. ഓണത്തിന് സദ്യക്കും മറ്റുമുള്ള സാധനങ്ങള്‍ വാങ്ങാനാണ് വീണയും അമ്മയും നഗരത്തിലേക്ക് പോയത്. ചീറിപ്പായുന്ന വാഹനങ്ങളും, വേഗം നടന്നു നീങ്ങുന്ന മനുഷ്യരും, തെരുവോരങ്ങളിലെ കച്ചവടക്കാരും, അമ്മാ വല്ലതും തരണേ എന്ന് നിലവിളിക്കുന്ന ഭിക്ഷക്കാരും, പടുകൂറ്റന്‍ കെട്ടിടങ്ങളും, മാലിന്യ കൂമ്പാരങ്ങളും കൊണ്ട് നിറഞ്ഞതാണ് പട്ടണം. മാലിന്യ കൂമ്പാരങ്ങളുടെ ദുര്‍ഗന്ധം അവള്‍ക്ക് അസഹീനമായി തോന്നി. കൂറെ നാള്‍ കഴിഞ്ഞ് തന്‍റെ ഗ്രാമം പട്ടണം ആയാല്‍ ഉളള അവസ്ഥ എന്താകും എന്നോര്‍ത്ത് അവള്‍ ദുഃഖിക്കുന്നു.

“മറയുന്ന തീരം” (കഥാസമാഹാരം). തിരുവനന്തപുരം: പരിധി പബ്ലിക്കേഷന്‍സ്, 2005. “ചില്ലു ജാലകം” (കഥാസമാഹാരം). മാവേലിക്കര: കാവ്യാ ബുക്ക്സ്, 2008.

Extracts

Women Writers of Kerala

View all Authors