Asha

ആശ

തൃശ്ശൂരില്‍ ജനിച്ചു. സെയന്‍റ് മേരീസ് കോളേജ്, തൃശ്ശൂര്‍ വിമലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തക, കേരള സാഹിത്യ അക്കാദമിയുടെ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ചെറുകഥകളെഴുതുന്നു. “മക്കളെ കണ്ടും മാമ്പൂക്കളെ കണ്ടും” എന്ന ആദ്യ നോവല്‍ മാതൃഭൂമി ബുക്സ് നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. “മക്കളെ കണ്ടും മാമ്പൂക്കളെ കണ്ടും” എന്ന നോവലിലെ ആദ്യ അദ്ധ്യായമായണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടയ്ക്കാ കച്ചവടത്തില്‍ നിന്നു എളിയ രീതിയില്‍ തുടങ്ങി പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ മുതലാളിയുടെ സിംഹാസനത്തിലേക്ക് അവരോധിക്കപ്പെടുന്ന പാവുണ്ണി. മംഗലാപുരത്തു നിന്നുള്ള ഒരു മടക്കയാത്രയില്‍ നിനച്ചിരിക്കാതെ കൈയിലെത്തുന്ന സ്വര്‍ണബിസ്കറ്റുകളാണ് ഈ സമ്മോഹനതയിലേക്കുള്ള വാതില്‍ പാവുണ്ണിക്കു മുന്നില്‍ തുറന്നത്. ഭര്‍ത്താവിനുണ്ടായ ഉയര്‍ച്ചയില്‍ ആനന്ദിക്കുകയും ജീവിതപാതയില്‍ കൂട്ടാവുകയും ചെയ്യുന്ന മോളു എന്ന ഭാര്യ. ഏക മകനായ അരുണ്‍ അമേരിക്കയില്‍ ബിസിനസ്സിന്‍റെ സൂത്രവാക്യങ്ങള്‍ പഠിക്കുന്ന തിരക്കിലും. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തുന്ന മകനെ കേന്ദ്രീകരിച്ച് അവര്‍ നിരവധി സ്വപ്നങ്ങള്‍ക്ക് ഊടും പാവും നെയ്തു. മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ത്തെറിഞ്ഞുകൊണ്ട് മകന്‍ മടങ്ങിയെത്തുന്നു. സത്യസന്ധങ്ങളായ ഈ ആത്മഭാഷണങ്ങളെ നോവലിന്‍റെ ഉന്നത മാനദണ്ഡങ്ങള്‍ കൊണ്ടല്ല, എഴുത്തുകാരിയുടെ നോവലുകളുടെ ആഴം കൊണ്ടാണ്.

“മക്കളെ കണ്ടും മാമ്പൂക്കളെ കണ്ടും” (നോവല്‍). കോഴിക്കോട്, മാതൃഭൂമി ബുക്സ്, 2007.

Extracts

Women Writers of Kerala

View all Authors