Suleikha Beegum

സൂലൈഖാ ബീഗം

കവിയിത്രി, തിരുവനന്തപുരം ജില്ലയിലെ കാരയ്ക്കാമണ്ഡപത്തു ജനിച്ചു. “സുനാമി സഹോദരിമാര്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ അവസാന കവിതയായ ‘ഒരു പകല്‍ സുന്ദരി’യാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സുനാമി സഹോദരിമാരില്‍ മുള്ളും പറക്കാരയും മൂര്‍ഖനും മഹാത്മക്കളും മനോഹരോദ്യാനങ്ങളും സ്വര്‍ഗീയ ഗ്രഹങ്ങളും നരകത്തീയുമൊക്കെ ഈ കവയിത്രിയുടെ തൂലിക കാട്ടിത്തരുന്നു. അതെല്ലാം അതിന്‍റേതായ തലത്തില്‍ കണ്ടെത്താന്‍ അനുവാചകനു കഴിയും. ഡോ. എം.എ. കരീം അവതാരികയില്‍ കുറിച്ചതു പോലെ ‘പകല്‍ സുന്ദരി’ എന്ന കവിത ദാര്‍ശനികഭാവം ഉള്‍ക്കൊള്ളുന്നതാണ്. പകല്‍ സമയത്ത് വിടര്‍ന്നു നമ്മെ നോക്കി മനോഹരമായി പുഞ്ചിരിച്ച് സൗരഭം പരത്തുന്ന പൂവിന്‍റെ അവസ്ഥ തന്നെയല്ലേ മനുഷ്യനുള്ളത്. രാവിലെ പൂവിനെ കണ്ട കവയിത്രി വൈകുന്നേരം അതിന്‍റെ അവസ്ഥ കണ്ടപ്പോള്‍ അന്തിച്ചു പോയി. കവയിത്രി ഇങ്ങനെ ആശ്വസിക്കുന്നു. ആരെത്ര തുംഗേ വിലസിയാലും പാടിപ്പതിക്കുമീ മണ്ണിലന്ത്യം വിധി തന്‍റെ തത്വമിതാണ് പൂവേ വാനത്തിന്‍ കീഴിലെ ജീവികള്‍ക്കും.
"സുനാമി സഹോദരിമാര്‍" (കവിതകള്‍). തിരുവനന്തപുരം: ഉപസാന പബ്ലിക്കേഷന്‍സ്, 2007.

Extracts

Women Writers of Kerala

View all Authors