Alka K. S.

അല്‍ക്ക കെ.എസ്.

1986 സെപ്റ്റംബര്‍ 14 ന് കൊല്ലം ജില്ലയില്‍ ജനിച്ചു. ടി.ടി. കലാധരന്‍റെയും ശാന്തകുമാരിയുടെയും മകള്‍. ബി. ഡി. എസ്. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആദ്യത്തെ നോവല്‍ എഴുതി - "ചിച്ചു എന്ന പ്രാവ്"(സൈന്ധവാ ബുക്സ്, കൊല്ലം, (1999). കുട്ടികള്‍ക്കുവേണ്ടി എഴുതിയ ഈ നോവല്‍ മലയാളത്തിന്‍റെ ഏറ്റവും ഇളയ നോവലിസ്റ്റ് എന്ന ബഹുമതി നേടികൊടുത്തു. നാഷണല്‍ റിക്കോര്‍ഡ് ലിംമകാ ബുക്ക് ഓഫ് റിക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്.

'തിരകള്‍ക്കപ്പുറം' എന്ന കഥ, കഥാകാരി ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എഴുതിയതാണ്. ഒരു കുഞ്ഞന്‍ ശംഖിന്‍റെ ജീവിതത്തിലൂടെ, ചിന്തകളിലൂടെ അഹങ്കാരം ആപത്താണ് എന്ന സത്യം ഒന്നുകൂടി വ്യക്തമാക്കുന്നു. കടലമ്മയുടെ മടിത്തട്ടില്‍ വളരെയധികം സ്നേഹം അനുഭവിച്ച് കഴിഞ്ഞ കുഞ്ഞന്‍ ശംഖ് പുറം ലോകത്തെയാണ് ഇഷ്ടപ്പെട്ടത്. വലിയ വലിയ വീടുകളില്‍ ചില്ലിട്ട അലമാരയില്‍ ഞെളിഞ്ഞിരിക്കാന്‍ ആഗ്രഹിച്ച്, കടലമ്മയുടെ ഉപദേശം കേള്‍ക്കാതെ യാത്ര തിരിക്കുന്ന കുഞ്ഞന്‍ കടലിലേക്കു തന്നെ വലിച്ചെറിയപ്പെടുന്നു. പുറം ലോകത്ത് അവന്‍ ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരുന്നു. തന്‍റെ അഹങ്കാരത്തിന്‍റെ ഫലമാണ് താന്‍ അനുഭവിക്കുന്നത് എന്ന് കുഞ്ഞന്‍ ശംഖ് തിരിച്ചറിയുന്നു. ദുഃഖിക്കുന്ന കുഞ്ഞന്‍ ശംഖിനെ സ്നേഹത്തോടെ കടലമ്മ വാരിയെടുത്ത് തിരകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുന്നു. വലിയൊരു സന്ദേശമാണ് ഈ കഥയിലൂടെ അല്‍ക്ക നമുക്ക് ഓരോരുത്തര്‍ക്കും നല്‍കുന്നത്. 

"ചിച്ചു എന്ന പ്രാവ് ". കൊല്ലം:സൈന്ധവ ബുക്സ്, 1999.

Extracts

Women Writers of Kerala

View all Authors