Aryadevi Antharjanam

ആര്യാദേവി അന്തര്‍ജനം

ശ്രീമതി ആര്യാദേവി അന്തര്‍ജനം 1888 ല്‍ (കൊല്ലവര്‍ഷം 1063 ല്‍) ഹരിപ്പാടുള്ള ചെങ്ങാരപ്പള്ളി ഇല്ലത്ത് ജനിച്ചു. വിദ്വാന്മാരും പണ്ഡിതന്മാരും നിറഞ്ഞ ഗൃഹമായിരുന്നു അക്കാലത്ത് ചെങ്ങാരപ്പള്ളി ഇല്ലം കുടുംബാംഗങ്ങളുടെ തന്നെ ശിക്ഷണത്തില്‍ ആര്യാദേവി സംസ്കൃതം, മലയാളം, സംഗീതം എന്നിവയില്‍ നല്ല അറിവ് സമ്പാദിച്ചു. 16-ാം വയസ്സില്‍ കൊട്ടാരക്കര കോട്ടവട്ടത്ത് വിവാഹിതയായി പോയി. മലയാള സാഹിത്യ ചരിത്രത്തില്‍ കേള്‍വികേട്ട സ്ഥലമാണ് കോട്ടവട്ടം. ശ്രീമതി ലളിതാംബിക അന്തര്‍ജനത്തിന്‍റെ ജډസ്ഥലം. ആര്യാദേവി അന്തര്‍ജനത്തിന്‍റെ മകളായാണ് ലളിതാംബിക ജനിച്ചത്.

ആര്യാദേവി അന്തര്‍ജനം ചെറുപ്പം മുതല്‍ കവിത - അധികവും ഗാനങ്ങള്‍ എഴുതിയിരുന്നു. അവയില്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടുപോയി. അവശേഷിച്ച ‘വിപ്രപത്ന്യാനുഗ്രഹം’ എന്ന കവിതയും ഏതാനും ചില ഭക്തി ഗാനങ്ങളും സംഗ്രഹിച്ചതാണ് “ആര്യഗീതി” എന്ന ഗ്രന്ഥം. ലളിതാംബിക അന്തര്‍ജനമാണ് ഇതിന്‍റെ പ്രസാധക.

ഈ കൃതിയില്‍ നിന്ന് ആനന്ദഭൈരവി രാഗത്തില്‍ രചിച്ച ഒരു പ്രാര്‍ത്ഥനാഗാനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

“ആര്യഗീതി” (ഭക്തികാവ്യം). മൂവാറ്റുപ്പുഴ: പ്രസാധനം എന്‍. ലളിതാംബിക അന്തര്‍ജനം, പ്രിന്‍റഡ് അറ്റ് വിക്ടറി പ്രസ്സ്, 1969.

Extracts

Women Writers of Kerala

View all Authors