R. Sreelatha Varma

ആര്‍. ശ്രീലതാ വര്‍മ്മ

1969 മെയ് 13 -ന് തിരുവനന്തപുരത്ത് ജനിച്ചു. കെ. അംബികാ ദേവിയും ഓമല്ലൂര്‍ രാജരാജ വര്‍മ്മയും മാതാപിതാക്കള്‍. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം. എ. , എം. ഫില്‍. ബിരുദങ്ങളും യു. ജി. സി. യുടെ ലക്ചര്‍ഷിപ്പും. 1996 മുതല്‍ 2001 വരെ ശ്രീ. ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദങ്ങളില്‍ മലയാളം അധ്യാപികയായി ജോലി നോക്കി. 2002 -2005 കാലയളവില്‍ തൃശൂര്‍ ജില്ലയിലെ പെരുവല്ലൂരുള്ള മദര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ മലയാളം അധ്യാപികയായിരുന്നു. ഇപ്പോള്‍ ശ്രീ. ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ തൃശൂര്‍ പ്രാദേശിക കേന്ദ്രത്തിന്‍റെ മലയാളം വിഭാഗത്തില്‍ ജോലി ചെയ്യുന്നു. 1995 -ല്‍ കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡു ലഭിച്ചു. “മാര്‍ക്സിയന്‍ നിരൂപണം മലയാളത്തില്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ ഗ്രന്ഥത്തിലെ നാലാം അധ്യായമായ ‘സാമൂഹിക ശാസ്ത്രത്തിന്‍റെ പ്രായോഗികത’യാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ക്സിയന്‍ ദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ സാഹിത്യത്തെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന നിരൂപണ പദ്ധതി മലയാള സാഹിത്യ നിരൂപത്തിന് വ്യക്തമായൊരു ദിശാബോധം നല്‍കിയിട്ടുണ്ട്. മാര്‍ക്സിയന്‍ ചിന്തകളിലൂടെ സാഹിത്യത്തെയും സംസ്കാരത്തെയും അപഗ്രഥിച്ചുള്ള എഴുത്തുകാരുടെ രചനകള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. നിശിതയുക്തിയുടെ കാല്‍ഭടനായ തായാട്ട് ശങ്കരന്‍റെ രചനകളെ അപഗ്രഥിക്കുകയാണ് ‘സാമൂഹിക ശാസ്ത്രത്തിന്‍റെ പ്രായോഗികത' എന്ന അധ്യാത്തില്‍. സാമൂഹിക ശാസ്ത്രാധിഷ്ഠിതമായ അപഗ്രഥന ശൈലിയുടെ മികച്ച മാത്യകകള്‍ എന്നാണ് തായാട്ട് ശങ്കരന്‍റെ നിരൂപണ വാങ്മയങ്ങളെ ശ്രീലതാ വര്‍മ്മ വിശേഷിപ്പിക്കുന്നത്.

“മാര്‍ക്സിയന്‍ നിരൂപണം മലയാളത്തില്‍” (നിരൂപണം). തൃശൂര്‍: മലയാള പഠന ഗവേഷണ കേന്ദ്രം, 2006.

Extracts

Women Writers of Kerala

View all Authors