A. K. Lalitha

എ. കെ. ലളിത

1963 ല്‍ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ജനിച്ചു. എ. കെ. കുഞ്ഞിരാമന്‍റെയും ചിരുതയുടെയും മകള്‍. കോഴിക്കോട് ജില്ലയിലെ ദേവര്‍കോവില്‍ എം. യു. പി. സ്കൂളില്‍ അദ്ധ്യാപികയാണ്. കവിതകളും നോവലും കഥകളും രചിക്കാറുണ്ട്. “മനുക്കുട്ടന്‍റെ മായക്കാഴ്ചകള്‍” (ബാലസാഹിത്യം) എന്ന നോവല്‍ വിദ്യാവാണി മാസികയില്‍ പ്രസിദ്ധീകരിച്ചു വരുന്നു (2010 ജനുവരി മുതല്‍). ഈ കൃതി വിദ്യാവാണിയുടെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് അര്‍ഹമായി. “മധ്യമര്‍മ്മരം” (ബാലസാഹിത്യം) നളന്ദ പബ്ലിക്കേഷന്‍സ്, തൃശൂര്‍, നവംബര്‍ 2008) എന്ന പേരില്‍ കുട്ടിക്കവിതകള്‍ പുസ്തകമാക്കിയിട്ടുണ്ട്. ഈ കൃതിയെക്കുറിച്ച് വിദ്യാവാണി മാസികയില്‍ ശ്രീവിഷ്ണുനാരായണന്‍റെ പഠനം വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് ഗ്രഹിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ലളിത രചനകളാണ്. ‘മയില്‍പ്പീലി’ എന്ന കവിതയില്‍ ഒരു കുട്ടിയുടെ മനോഭാവവും വികാരങ്ങളും ആവിഷ്കരിക്കുകയാണ്. മയില്‍പ്പീലി പ്രസവിക്കുമെന്നു കരുതി കാത്തുസൂക്ഷിക്കുന്ന ബാല്യം ഈ കവിതയിലുണ്ട്. ഒരു മയില്‍പ്പീലിക്കുവേണ്ടി ചേച്ചിക്ക് അടിവാങ്ങിക്കൊടുക്കുന്ന കുട്ടിത്തം നമുക്ക് പരിചയമുള്ള ചിത്രമാണ്. കുട്ടികളുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കുന്ന കവിതയാണ്.


Extracts

Women Writers of Kerala

View all Authors