Ardra Rajagopal

ആര്‍ദ്ര രാജഗോപാല്‍

1997-ല്‍ തിരുവനന്തപുരം ജില്ലയിലെ പാലോട്ട് ജനിച്ചു. എം. ലേഖയും റ്റി. രാജഗോപാലും മാതാപിതാക്കള്‍ ഇപ്പോള്‍ ഇളവട്ടം ബി.ആര്‍. എം. എച്ച്. എസില്‍  ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന മത്സരത്തില്‍ ഒന്നാം സ്ഥാനം “എന്‍റെ മരം”  കവിതാസമാഹാരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം കേരള സര്‍വ്വകലാശാല ഗാന്ധിയന്‍ പഠന കേന്ദ്രവും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നടത്തിയ കഥ. കവിതാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം 2011 ലെ പി. ഉത്തമന്‍ സ്മാരക കഥാ പുരസ്കാരം.

                “ഒരു പുഴയുടെ ജനനം” (2011) എന്ന കവിതാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. ‘ഒരു പുഴയുടെ ജനനം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിതം പുഴയാണ്. കവിതയും പുഴയാണ്. ജീവിതവും കവിതയും അനന്യത വരിച്ച് തീഷ്ണാനുഭവങ്ങളുടെ പുഴയായി പരന്നൊഴുകുന്ന കാഴ്ചയെ ‘ഒരു പുഴയുടെ ജനനം’ എന്ന കവിത വര്‍ണ്ണാഭവും കാവ്യാത്മകവും ധ്വനിസാന്ദ്രവുമാക്കുന്നു എന്നു പറഞ്ഞാല്‍, അതില്‍ അത്യുക്തി ആരോപിക്കുവാനിടമില്ലൊട്ടും തന്നെ എന്നു അവതാരികയില്‍ നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ കുറിക്കുന്നു.

“ഒരു പുഴയുടെ ജനനം” (കവിതകള്‍). തിരുവനന്തപുരം: മൈത്രി ബുക്സ്, 2011.

Extracts

Women Writers of Kerala

View all Authors