Geethi K. B.

ഗീതി കെ. ബി.

പ്രശസ്ത നാടക പ്രവര്‍ത്തകനും നോവലിസ്റ്റും ‘കനവ്’ എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തകനുമായ കെ. ജെ. ബേബിയുടെയും ഷേര്‍ളി എം. ജോസഫിന്‍റെയും മകള്‍ ‘കനവില്‍’ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി.

                “കളരിപ്പയറ്റും ഞാനും : ഒരു വിദ്യാര്‍ത്ഥിനിയുടെ കുറിപ്പുകള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. കളരിപ്പയറ്റിന്‍റെ അനുഭവലോകത്തിലൂടെയുള്ള സ്ത്രീ സഞ്ചാരമാണ് ഈ കൃതി.

                ‘ആയോധനകല ഒരു സ്ത്രീക്ക് എന്താണ്?’ എന്ന അധ്യായം സ്ത്രീയെന്ന നിലയില്‍ ഗീത നേരിട്ട വെല്ലുവിളികളുടെ രേഖയാണ്. കടാങ്കോട് മാകത്തെയും ഉണ്ണിയാര്‍ച്ചയെയും ഉദ്ധരിച്ചുകൊണ്ട് വടക്കന്‍ കഥകളിലെ സ്ത്രീ ശക്തിയുടെ പശ്ചാത്തലം വിവരിച്ചുകൊണ്ട്, വളരെ മനോഹരമായി ഈ വിഷയം വിവരിക്കുകയാണ് എഴുത്തുകാരി. ശരീരത്തിന്‍റെ സാധ്യതകളെ തേടിയിറങ്ങലാണ് കളരിയെങ്കില്‍ പെണ്‍കുട്ടിക്ക് സ്വന്തം ശരീരം ഒരു ഭാരമാകുന്നതെങ്ങനെയെന്നും ഗീതി ഉദാഹരണസഹിതം വിവരിക്കുന്നു.

“കളരിപ്പയറ്റും ഞാനും : ഒരു വിദ്യാര്‍ത്ഥിനിയുടെ കുറിപ്പുകള്‍” തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ് 2010.

Extracts

Women Writers of Kerala

View all Authors