Geetha Viswanathan

ഗീത വിശ്വനാഥന്‍

വൈപ്പിന്‍ കരയിലെ ചെറായിയില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിലും മൂത്തകുന്നം എന്‍. എന്‍. എം. ട്രെയിനിംഗ് കോളേജിലുമായി വിദ്യാഭ്യാസം. മുപ്പത്തിനാല് വര്‍ഷം അധ്യാപികയായിരുന്നു.

 

“സ്വര്‍ഗത്തിന്‍റെ മക്കള്‍” എന്ന ബാലസാഹിത്യ കൃതി കറന്‍റ് ബുക്സ് പ്രസിദ്ധീകരിക്കുന്നു. കുട്ടികള്‍ക്ക് അവതരിപ്പിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയിട്ടുള്ള മൂന്നു നാടകങ്ങളാണ് പ്രസ്തുത കൃതിയില്‍ ഉള്ളത്. മനുഷ്യസ്നേഹം, പരിസ്ഥിതി അവബോധം, മതേതരത്വ കാഴ്ചപ്പാട് എന്നീ മൂല്യങ്ങള്‍ കുട്ടികളില്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമായ രചനയാണിത്.

 

ഈ പുസ്തകത്തില്‍ നിന്ന് ‘സമ്പത്ത്’ എന്ന നാടകത്തിലെ ഏതാനും ഭാഗം ഇവിടെ ഉള്‍പ്പെടുത്തുന്നു. ഭൂമിയെ അമിതമായി ചൂഷണം ചെയ്യുന്ന മനുഷ്യന്‍ പ്രപഞ്ചത്തിന്‍റെ നിലനില്പിനെ തന്നെയാണ് തുരങ്കം വയ്ക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുകയാണിവിടെ.

2സ്വര്‍ഗ്ഗത്തിന്‍റെ മക്കള്‍" (ബാലസാഹിത്യം). കോട്ടയം: കറന്‍റ് ബുക്സ്, 2000.

Extracts

Women Writers of Kerala

View all Authors