Anilarani A.

എ. അനിലാറാണി

കെ. എം. ഏലിയാമ്മയുടെയും അലക്സാണ്ടര്‍ മാത്യുവിന്‍റെയും മകളായി കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനിച്ചു. ചരിത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം ചെറുവിക്കല്‍ സെന്‍റ് എപ്രോംസ് സ്കൂളിലെ സംസ്കൃത അധ്യാപികയായിരുന്നു. ഇന്‍ഷുറന്‍സ് എജന്‍റായും ദീപിക ദിനപത്രത്തിന്‍റെ പ്രമോട്ടറായും ജോലി ചെയ്തു വരുന്നു. തിരുവനന്തപുരത്തു സ്ഥിരതാമസം.

               "അസ്ഥികൂടം ചിരിക്കുന്നത്" എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'ആകാശം കഥ പറയുന്നു'. 'അന്നയുടെ വര്‍ണ്ണലോകം' എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കഥകള്‍. കൗമാരത്തിന്‍റെ ചാപല്യങ്ങള്‍ക്കുമപ്പുറം തുടിക്കുന്ന വിഷാദത്തിന്‍റെ സ്മരണകളാണ് 'അസ്ഥികൂടം ചിരിക്കുന്നത്' എന്ന കഥയില്‍. മാതാപിതാക്കളുടെ സംരക്ഷണത്തിലല്ലാതെ ഹോസ്റ്റലില്‍ ജീവിക്കുന്ന പണക്കാരിയായ പെണ്‍കുട്ടിക്കു നേരിടേണ്ടി വരുന്ന ജډദുഃഖങ്ങളുടെ കഥയാണിത്. നഗരത്തിന്‍റെ പാച്ചിലില്‍, കൂട്ടുകെട്ടിന്‍റെ വഞ്ചനകളില്‍ ജീവിതം നുറുങ്ങുമ്പോഴും അവള്‍ക്കാശ്വാസമാകുന്നത് പണ്ട് അവള്‍ പുച്ഛിച്ചു തള്ളിയ കൂട്ടുകാരിയുടെ ഗ്രാമമാണ്. നഗരക്കാഴ്ചയുടെ പൊയ്മുഖങ്ങള്‍ക്കു പിന്നില്‍ കൗമാരം തകര്‍ന്നുടയുന്നതിന്‍റെ ദൃഷ്ടാന്തമാണ് ഈ കഥ.

"തീപ്പുലരി", കോഴിക്കോട്, സാഹിത്യ പുസ്തക പ്രസാധനം, 2008.

Extracts

Women Writers of Kerala

View all Authors