Annie Thayyil

ആനി തയ്യില്‍

1920 ഒക്ടോബര്‍ 11 ന് ജോസഫ് മേരി ദമ്പതികളുടെ മകളായി തൃശൂര്‍ ജില്ലയിലെ ചെങ്ങലൂര്‍ കാട്ടുമാന്‍ വീട്ടില്‍ ജനിച്ചു. സമസ്തകേരള സാഹിത്യ പരിഷത്ത്, കേരള സാഹിത്യ അക്കാദമി അംഗം, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അഭിഭാഷക, രാഷ്ട്രീയ പ്രവര്‍ത്തക എന്നീ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചു. കേരള നിയമസഭ (1945-51) ല്‍ അംഗമായിരുന്നു. 1993 ഒക്ടോബര്‍ 20 പ്രജാമിത്രം ദിനപത്രത്തിന്‍റെയും വനിത മാസികയുടെയും എഡിറ്റര്‍ ആയിരുന്നു. 

 

സാഹിത്യത്തിന്‍റെ വിവിധ മേഖലകളില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള എഴുത്തുകാരിയാണ് ആനി തയ്യില്‍. മതപരമായ തന്‍റെ കാഴ്ചപ്പാടുകളുടെ സഫലീകരണമാണ് “ക്രിസ്തുമരിച്ച ദിവസം” എന്ന ഗ്രന്ഥം. ക്രിസ്തുവിന്‍റെ പീഡനാനുഭവത്തെ സംബന്ധിച്ച ധ്യാനഗ്രന്ഥങ്ങള്‍ പലതും ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും കേട്ടുകേള്‍വികളെയും ഊഹാപോഹങ്ങളെയും  ആശ്രയിക്കാതെ വേദപുസ്തകങ്ങളെ മാത്രമാശ്രയിച്ചു കൊണ്ടുള്ള ധ്യാനഗ്രന്ഥം വേറെ ഉണ്ടായിട്ടില്ല. വളരെ ലളിതമായ ഭാഷയില്‍ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിലുള്ള ശൈലിയാണ് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭക്തിയുടെയും വിശ്വാസത്തിന്‍റെയും പിന്‍ബലത്തോടെ അതുല്യമായ രചനാപാടവം കാഴ്ചവയ്ക്കുന്ന മതപരമായ ഒരു ഗ്രന്ഥമാണിത്. യേശുദേവന്‍റെ പാദാരവിന്തങ്ങളില്‍ അര്‍പ്പിക്കുന്ന പുഷ്പങ്ങള്‍ തന്നെയാണ് ഈ പുസ്തകം. ഈശ്വരനെക്കുറിച്ചുള്ള ഒരു ഗ്രന്ഥം എഴുതുമ്പോഴുണ്ടാകുന്ന പ്രധാനവെല്ലുവിളി പണ്ടു മുതല്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കാതിരിക്കുക എന്നുള്ളതാണ്. അതില്‍ ലേഖിക വിജയിച്ചിരിക്കുന്നുവെന്ന് ഓരോ ലേഖനങ്ങളും തെളിയിക്കുന്നുണ്ട്.

ഗ്രന്ഥത്തിലെ ആദ്യലേഖനമായ ക്രിസ്തുമരിച്ച ദിവസം ചര്‍ച്ച ചെയ്യുന്നത് ലോകം കണ്ട സഹനത്തിന്‍റെ ദിവസത്തെക്കുറിച്ചാണ്. ലോകത്തിന് ദൈവപുത്രന്‍ നല്കുന്ന സന്ദേശം മുഴുവന്‍ ആ ഒരു ദിവസത്തിലെ ക്രിസ്തുവിന്‍റെ വാക്കുകളിലും പ്രവര്‍ത്തികളിലും സാന്ദ്രീഭവിച്ചു നില്‍ക്കുന്നതായി ഗ്രന്ഥകര്‍ത്രി കണ്ടെത്തി. ഫറവോ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴില്‍ ഇസ്രായേലു കാര്‍ ഈജിപ്തിലനുഭവിച്ച പീഡനങ്ങളും അതില്‍ നിന്നു മോശയുടെ സഹായത്തോടെ ദൈവം അവരെ മോചിപ്പിക്കുന്നതുമായ കഥ വളരെ ഭംഗിയായി തന്നെ ആനി പറഞ്ഞുതരുന്നു. കൂടാതെ പെസഖാ പെരുനാളാചരണത്തിന്‍റെ പ്രാധാന്യവും അതിനു പിന്നിലുള്ള ഐതിഹ്യവും ഇതിലൂടെ വ്യക്തമാക്കുന്നു. ക്രിസ്തീയമായ ആചാരങ്ങളെക്കുറിച്ച് അറിവില്ലാത്ത സാധരണക്കാരായ ഇതര മതവിശ്വാസികള്‍ക്കും മനസ്സിലാകുന്ന ലളിത സുന്ദരമായ ആഖ്യാനശൈലിയാണ് ഗ്രന്ഥം പിന്‍തുടരുന്നത്. ഏതു വിശ്വാസവും ജനങ്ങളെ നډയിലേക്ക് നയിക്കാന്‍ ഉതകുന്നവയായിരിക്കണം. ക്രിസ്തുവിന്‍റെ ജീവിതം എന്നും മനുഷ്യന് വഴികാട്ടിയാണ്. സ്വന്തം ജീവന്‍ പോലും മറ്റു മനുഷ്യരുടെ നډയ്ക്ക് വേണ്ടി ബലി നല്‍കാന്‍ കഴിയുന്ന ഒരു മനസ്സാണ് എല്ലാവര്‍ക്കും വേണ്ടത്. അതിനുവേണ്ടിയാകണം ഓരോ മനുഷ്യജډവും. ഇത് ഉത്ഘോഷിക്കുന്നതാണ് ക്രിസ്തുമരിച്ച ദിവസം എന്ന ആദ്യ ലേഖനം.

“ക്രിസ്തുമരിച്ച ദിവസം”. കോട്ടയം: നാഷണല്‍ ബുക്ക് സ്റ്റാള്‍, 1981.

Extracts

Women Writers of Kerala

View all Authors