Bilu C. Narayanan

ബിലു സി നാരായണന്‍

1976 ല്‍ തൃശൂര്‍ ജില്ലയിലെ കണ്ടശ്ശാം കടവില്‍ ജനിച്ചു. കണ്ടശ്ശാംകടവ് സേക്രഡ് ഹാര്‍ട്ട് ഓഫ് മേരീസ് കോണ്‍വെന്‍റ് സ്കൂള്‍, തൃശൂര്‍ കേരളവര്‍മ്മ കോളേജ്, പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ കാലടി സര്‍വ്വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററാണ്, അവിടെതന്നെ പി. എച്ച്. ഡി. ഗവേഷണവും നടത്തുന്നു.

ബിലു സി. നാരായണന്‍റെ ആദ്യ കവിതാ സമാഹാരത്തിന്‍റെ പേര് “പ്രണയത്തില്‍ ഒരു ആത്മകഥ” എന്നാണ്. ശരീരസ്പര്‍ശമില്ലാത്ത ആത്മരാഗമല്ല, മാംസനിബദ്ധരായ അനുരാഗം തന്നെ. സാഹിത്യത്തില്‍ ഉത്തരാധുനികം എന്ന് വിശേഷിക്കപ്പെടുന്നവര്‍ക്കൊപ്പമാണ് ബിലുവിന്‍റെ സ്ഥാനം. നിത്യത എന്ന പ്രണയ സങ്കല്പത്തെ കവി തള്ളിപ്പറയുന്നു എന്നു വേണം മനസ്സിലാക്കാന്‍ ‘ഉടമ്പടി’ എന്ന കവിത നോക്കുക.

എനിക്ക് നിന്‍റെ ഹൃദയമോ

അതു സ്രവിക്കുന്ന

അല്പഭാഷണങ്ങളോ വേണ്ട

അതിനു മുമ്പില്‍ കാറിത്തുപ്പുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത് താന്‍ കടന്നു പോകും, എന്നാല്‍

അടഞ്ഞു കിടക്കുന്ന

എല്ലാ വാതിലുകളും തുറക്കും വരെ

എനിക്കും എന്‍റെ കവിതയ്ക്കും

നിന്‍റെ ബുദ്ധി

കൂട്ടു വേണം......

അത്തരത്തില്‍ പ്രായോഗികമായ ഒരു പ്രണയ ഉടമ്പടിയെക്കുറിച്ചുള്ളതു കൂടിയാണ് ഇതിലെ കവിതകള്‍. പല കവിതകളുടെ സമാഹാരം എന്നതിനേക്കാള്‍ ഒരു വലിയ കവിതയുടെ ചിതറല്‍ എന്നാണ് പുസ്തകത്തെ എഴുത്തുകാരി വിശേഷിപ്പിച്ചിരിക്കുന്നത്.

പുസ്തകത്തില്‍ നിന്ന് ‘പുനര്‍ജനി’ എന്ന ദീര്‍ഘ കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിലുവിന്‍റെ കവിതാസ്വഭാവങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ദീര്‍ഘകവിത.

“പ്രണയത്തില്‍ ഒരു ആത്മകഥ” (കവിതാസമാഹാരം). കോട്ടയം: കറന്‍റ് ബുക്സ്, 2004.

Extracts

Women Writers of Kerala

View all Authors