K. K. Bharathi

കെ. കെ. ഭാരതി

1970 ഏപ്രില്‍ 30 ന് പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയില്‍ ജനിച്ചു. തൂലികാനാമം കെ. കെ. ബി. പ്രൈമറി സ്കൂള്‍ അധ്യാപികയാണ്. കവിയരങ്ങുകളിലും ആകാശവാണിയിലും കവിത അവതരിപ്പിക്കാറുണ്ട്.

“വെള്ളം എന്തിന്?”, “കീയോം കീയോം” എന്നീ ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ .കെ. ഭാരതിയുടെ ‘അമ്മ പ്രാര്‍ത്ഥിക്കുന്നു’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീത്വത്തിനേല്‍ക്കുന്ന അപമാനങ്ങളെ ശക്തമായി ചോദ്യം ചെയ്യുന്ന കവിതകളാണ് ഭാരതിയുടേത്. പുരാണങ്ങളുടെയും പഴഞ്ചൊല്ലുകളുടെയും സമൃദ്ധിയിലൂടെ കവിതയുടെ സാധ്യത മുഴുവന്‍ പ്രയോജനപ്പെടുത്തുകയാണ് കവയിത്രി. തീവണ്ടിയാത്രയ്ക്കിടെ ക്രൂരമായി മാനഭംഗം ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത സൗമ്യയെക്കുറിച്ചാണ് ഈ കവിത. സമകാലിക സംഭവങ്ങള്‍ സമൂഹമനസ്സാക്ഷിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ഇവിടെ അനുഭവവേദ്യമാകുന്നു. മഹാഭാരതത്തില്‍ നിന്നുള്ള കഥാസന്ദര്‍ഭങ്ങള്‍ ആധുനിക കാലത്തിന്‍റെ ആകുലതകള്‍ക്കു കണ്ണാടിയാക്കി, ദ്രൗപദിയെ വസ്ത്രാക്ഷേപത്തില്‍ നിന്നു കാത്ത ശ്രീകൃഷ്ണന്‍റെ പുനരവതാരത്തിനുവേണ്ടി പെണ്‍കുട്ടികളുടെ അമ്മമാര്‍ നീറുന്ന നെഞ്ചുമായി പ്രാര്‍ത്ഥിക്കുന്നു.


Extracts

Women Writers of Kerala

View all Authors