Dr. B. Syamala

ഡോ. ബി. ശ്യാമള

1959 ല്‍ തിരുവനന്തപുരം, ചിറയിന്‍കീഴില്‍ ജനിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ നിന്നും 1982 ല്‍ ബി. എം .എം. ഡിഗ്രി ഡിസ്റ്റിംഗ്ഷനോടെ പാസ്സായി. 1985 ല്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രസ്തുതി-സ്ത്രീരോഗ വിഭാഗത്തില്‍ എം. ഡി. ബിരുദവും 1990 ല്‍ പി. എച്ച്. ഡിയും നേടി. അമൃത സ്കൂള്‍ ഓഫ് ആയൂര്‍വേദ (കൊല്ലം)യില്‍ പ്രിന്‍സിപ്പല്‍ ആണ്.

പത്രങ്ങളിലും മാസികകളിലും ശാസ്ത്രലേഖനങ്ങളെഴുതിയിട്ടുണ്ട്. ശാസ്ത്ര പ്രബന്ധമത്സരങ്ങളില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. അന്‍പതോളം ആരോഗ്യ ശാസ്ത്ര ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. യുവശാസ്ത്രജ്ഞ പുരസ്കാരം (ശാസ്ത്രസാങ്കേതിക വകുപ്പ് 1998), വൈദ്യ വിദൂഷി പുരസ്കാരം (ശ്രീനാരായണ സാഹിത്യ പരിഷത്, തൃശൂര്‍ 2004), എം. എം. ഘാനി അവാര്‍ഡ് (കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച അദ്ധ്യാപകര്‍ക്കായുള്ള അവാര്‍ഡ് 2005), ധന്വന്തരി അവാര്‍ഡ് (കേരള സംസ്ഥാന ഗവണ്‍മെന്‍റ്, ഏറ്റവും മികച്ച ആയൂര്‍വ്വേദ ഡോക്ടര്‍ക്കുള്ളത് 2006) എന്നിവ ലഭിച്ചിട്ടുണ്ട്. മനോരമ വിഷന്‍ (2006), കൂട്ടുകാരി (2006), മെട്രോ ചാനല്‍ (1998) തുടങ്ങിയവയില്‍ അഭിമുഖങ്ങള്‍ വന്നിട്ടുണ്ട്. കഥകള്‍, നോവല്‍ തുടങ്ങിയ സാഹിത്യമേഖലകളില്‍ രചനകള്‍ നടത്തിയിട്ടില്ല. എന്നാല്‍ ശാസ്ത്രസംബന്ധമായ ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുള്ള ഡോ. ബി. ശ്യാമള സ്ത്രീരോഗങ്ങളെക്കുറിച്ച് ധാരാളം ഉപയോഗപ്രദമായ ലേഖനങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. "നീലിമയുടെ വേവലാതികള്‍" എന്ന ശാസ്ത്രകഥയില്‍ ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ കഥയില്‍ ആയൂര്‍വ്വേദത്തിലേക്ക് തിരിച്ചെത്തുന്ന, അതിന്‍റെ നന്മയെ തിരിച്ചറിയുന്ന ഇന്നത്തെ തലമുറയെയാണ് കാണുന്നത്. അതാണ് എഴുത്തുകാരിയുടെ ലക്ഷ്യവും.

“ആര്‍ത്തവം, ഗര്‍ഭം, പ്രസവം”. തൃശൂര്‍: കറന്‍റ് ബുക്സ്, 2005. “ചികിത്സാ വിജ്ഞാന കോശം”. സമ്രാട്ട് പബ്ലിക്കേഴ്സ്, 1994. “മെഡിക്കല്‍ സയന്‍സ് എന്‍സൈക്ലോപീഡിയ”. തിരുവനന്തപുരം: കേരള പബ്ലിക്കേഷന്‍സ്, 1999. “ഇന്‍ന്ത്യാഹെല്‍ത്ത്”. ദീപിക പബ്ലിക്കേഷന്‍സ്, 1992. “സ്ത്രീ അറിയേണ്ടതെല്ലാം”. കോഴിക്കോട്: മാതൃഭൂമി പബ്ലിക്കേഷന്‍സ്, 1992.

Extracts

Women Writers of Kerala

View all Authors