Dr. R. Syama

ഡോ. ആര്‍. ശ്യാമ

തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറയില്‍ ജനിച്ചു. എല്‍. രാജമ്മയും എന്‍. ഭാര്‍ഗവനും മാതാപിതാക്കള്‍. സെന്‍റ് ഫിലോമിനാസ് കനോഷ്യന്‍ കോണ്‍വെന്‍റ്, ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ്, കേരള സര്‍വകലാശാല മലയാള വിഭാഗം, മദിരാശി സര്‍വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ., എം. ഫില്‍., പി. എച്ച്. ഡി. ബിരുദങ്ങള്‍. കണ്ണൂര്‍, ശിവഗിരി, ചെമ്പഴന്തി എന്നിവിടങ്ങളിലെ എസ്. എന്‍. കോളേജുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കൊല്ലം എസ്. എന്‍.കോളേജില്‍ റീഡര്‍. “വംശസ്മൃതികളുടെ പുരോയാനം”, “ഹാസ്യം പ്രാചീന മലയാള കവിതയില്‍” എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഹാസ്യം പ്രാചീന മലയാള കവിതയില്‍” എന്ന പഠനഗ്രന്ഥത്തിലെ ‘ഹാസ്യം നിര്‍വചനവും ചര്‍ച്ചയും’ എന്ന അധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാസ്യത്തെക്കുറിച്ചുള്ള പഠനത്തില്‍ ഹാസ്യം എന്താണെന്ന് വ്യക്തമാക്കുകയാണ് ആദ്യ അദ്ധ്യായത്തില്‍ ഹാസ്യത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്ന് ഭാവതലം, രണ്ട് പ്രകടനതലം - ഹാസ്യത്തിന്‍റെ ഈ രണ്ടു തലങ്ങളും പരിശോധിച്ചിരിക്കുന്നു. പൗരസ്ത്യവും പാശ്ചാത്യവും ആയ അവലോകനങ്ങള്‍, ഹാസ്യത്തെക്കുറിച്ചുള്ള സാമാന്യ വിവരണങ്ങള്‍, ഹാസ്യസ്വഭാവം, ഹാസ്യഭേദങ്ങള്‍, ഹാസ്യത്തിനു സമൂഹവുമായുള്ള ബന്ധം, എന്നിവയെക്കുറിച്ചും തുടര്‍ന്ന് കേരളീയ ഹാസ്യപാരമ്പര്യത്തെക്കുറിച്ചും ഹ്രസ്വമായി നിരൂപിക്കുന്നു. ഹാസ്യത്തിന്‍റെ പ്രകടനതലത്തെ കേന്ദ്രീകരിച്ച് ഹാസ്യത്തിന് രംഗകലകളുമായുള്ള ബന്ധം, രംഗകലകള്‍ക്ക് ആരാധനാനുഷ്ഠാനങ്ങളുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് ഇവിടെ സംക്ഷിപത്മായി സൂചിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നു വരുന്ന പ്രമേയപരമായ ചര്‍ച്ചയ്ക്കുള്ള പശ്ചാത്തലമെന്ന നിലയ്ക്കാണ് ഈ അദ്ധ്യായം ക്രമീകരിച്ചിട്ടുള്ളത്.

“ഹാസ്യം പ്രാചീന മലയാള കവിതയില്‍” (പഠനം). തിരുവനന്തപുരം: സാഹിത്യ കേരളം, 2008.

Extracts

Women Writers of Kerala

View all Authors