Shirley Somasundaran

ഷേര്‍ളി സോമസുന്ദരന്‍

1959 ല്‍ പത്തനംതിട്ടയിലെ റാന്നിയില്‍ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ., ഇംഗ്ലീഷ് അദ്ധ്യാപനത്തില്‍ ബി. എഡ്., പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ജേര്‍ണലിസം ഇവയില്‍ പി. ജി. ഡിപ്ലോമ. അദ്ധ്യാപികയാണ്. കുട്ടികളുടെ നാടകവേദിയുമായി ബന്ധപ്പെട്ട് ഇരുപതു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ‘തിയറ്റര്‍ ഓണ്‍ വീല്‍സ്’ എന്ന ടൂറിംഗ് തിയറ്റര്‍ സംഘവും മഴവില്ല് എന്ന സ്ഥിരം നാടകവേദിയും കുട്ടികള്‍ക്കായി നടത്തിവരുന്നു. ആക്ടിവിറ്റി ഗ്രൂപ്പിന്‍റെ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം, ഇന്‍റര്‍നാഷണല്‍ ബ്രെഹ്റ്റ് സൊസൈറ്റിയുടെ അംഗീകാരം എന്നിവ ലഭിച്ചു. “ദി ഗേള്‍ ഇന്‍ ദ ഫോട്ടോഗ്രാഫ്” നാഷണല്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ തെരഞ്ഞെടുത്ത നാടകം കേരളസര്‍ക്കാര്‍ കഠ@ടരവീീഹ ന്‍റെ പ്രോജക്ടായി പ്രദര്‍ശനത്തിനു സ്വീകരിച്ചിട്ടുണ്ട്. ചിന്തിപ്പിക്കുന്ന പ്രമേയങ്ങളാണ് നാടകങ്ങള്‍ക്ക് വിഷയമാക്കിയിട്ടുള്ളത്. പെണ്ണെഴുത്തിന്‍റെ നല്ല ഗുണങ്ങള്‍ ഷേര്‍ളി സോമസുന്ദരന്‍റെ രചനകളില്‍ ഉണ്ട്. അവതരണ രീതിയില്‍, പുതുമ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. “ദി ഗേള്‍ ഇന്‍ ദ ഫോട്ടോഗ്രാഫ്” എന്ന നാടകം വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. യുദ്ധത്തിനിടെ ബോംബിംഗ് നടത്തിയ പൈലറ്റ് വര്‍ഷങ്ങള്‍ക്കു ശേഷവും അതിനിരയായ പെണ്‍കുട്ടിയുടെ മുഖം ഓര്‍മ്മിച്ച് അസ്വസ്ഥനാവുന്നു. അവളുടെ മുഖം അയാളെ വേട്ടയാടുന്നു. പൈലറ്റിന്‍റെ ജോലി ഉപേക്ഷിച്ച അയാള്‍ ആശുപത്രിക്കിടക്കയിലും അവളെ കണ്ട് മാപ്പു പറയാനാഗ്രഹിക്കുന്നു. അപ്പോള്‍ത്തന്നെ ടെലിവിഷനില്‍ അവളുമായി ഒരു അഭിമുഖം നടക്കുന്നതു കാണുന്നു. അവള്‍ അയാളോട് ക്ഷമിച്ചിരിക്കുന്നു എന്ന് അതിലൂടെ പറയുന്നു. ടി. വി. സ്ക്രീനില്‍ നിന്നും അവള്‍ ഇറങ്ങി വന്ന് മുട്ടുകുത്തി നില്‍ക്കുന്ന അയാളെ പിടിച്ചെഴുന്നേല്പിച്ചു. ഈ നാടകം ഇവിടെ അവസാനിക്കുമ്പോള്‍ വികാരഭരിതമായ ചില ദൃശ്യങ്ങള്‍ നമ്മുടെ മനസ്സില്‍ നിലനില്‍ക്കുന്നു. ഇതാണ് നാടകത്തിന്‍റെ വിജയവും.

“മുക്കാശ്” (നാടകം - വിവര്‍ത്തനം) (ത്രീപെനി ഓപ്പറ-നാടകം). കൊച്ചി: ഹൈടെക് ബുക്സ്, 2003. “തട്ടകം ഒന്ന്” (കുട്ടികളുടെ നാടകങ്ങള്‍). കൊച്ചി: പ്രണതാ ബുക്സ്, 2006. “ദി ഗേള്‍ ഇന്‍ ദി ഫോട്ടോഗ്രാഫ്” (നാടകം). കൊച്ചി: പ്രണതാബുക്സ്, 2007. “ചരണ്‍ഗാസ് ചോര്‍” (നാടകം) (വിവര്‍ത്തനം). കൊച്ചി: പ്രണതാബുക്സ്, 2010.

Extracts

Women Writers of Kerala

View all Authors