Sheena Hashim

ഷിനാ ഹാഷിം

കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനിച്ചു. ഇസ്ലാമിക നായകനായ പുനലൂര്‍ എ. എം ഹാഷിമിന്‍റെയും റഷീദാബീവിയുടെയും മകള്‍. “സമാഗമം” (2007) എന്ന കവിതാ സമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. ‘സമാഗമം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം മകനെ കുളിപ്പിച്ച് ഒരുക്കി അവന്‍റെ പുത്തന്‍ ജാക്കറ്റിനുള്ളില്‍ കരിങ്കല്‍ ചീളുകളും ചെറിയ തെറ്റാലിയും ഒളിപ്പിച്ചുവച്ച്, പാറിവീണ മുടിയിഴകള്‍ മാടിയൊതുക്കി, മുഖം പിടിച്ചുയര്‍ത്തി ഉമ്മവെച്ച് യുദ്ധ ഭൂമിയിലേക്കു യാത്രയാക്കുന്ന മാതൃഹൃദയത്തിന്‍റെ ആത്മദാഹം നമുക്ക് ഈ കവിതയില്‍ ദര്‍ശിക്കാം. വിമോചനത്തിനായി പടപൊരുതുന്ന പലസ്തീനിലെയും ഇറാഖിലെയും അമ്മമാരെയും അവരുടെ കുഞ്ഞുമക്കളുടെയും രോദനം നമുക്ക് ഇവിടെ കേള്‍ക്കാനാകും. കണ്ണുകള്‍ അടയ്ക്കുമ്പോള്‍, മാലാഖമാര്‍ കുളിപ്പിച്ച് സുഗന്ധം പൂശിയ കുഞ്ഞുശരീരം സ്വര്‍ഗ്ഗത്തിലേയ്ക്ക് പറന്നുയരുന്നത് സ്വപ്നമായി തെളിയുന്നു. “മകനേ നീ പോവുക ........ നക്ഷത്രങ്ങള്‍ ചിരിക്കുമ്പോള്‍, ഷെല്ലുകള്‍ പൊട്ടിച്ചിതറുന്നു കലാപഭൂമിയില്‍ നിന്‍റെ കുഞ്ഞു ശരീരം മാലാഖമാര്‍ കുളിപ്പിക്കും സ്വര്‍ഗ്ഗീയ സുഗന്ധം പൂശിയവര്‍ നിന്നേയും കൊണ്ട് പറക്കുമ്പോള്‍, രക്തസാക്ഷിയുടെ ഉമ്മയായി ഞാന്‍ കാത്തിരിക്കും നിന്‍റെ സമാഗമത്തിനായി” സമാഗമം കാത്തിരിക്കുന്ന രക്തസാക്ഷിയുടെ ഉമ്മയുടെ നിസ്സഹായവസ്ഥ ആവിഷ്കരിച്ചിരിക്കുന്നു ഇവിടെ.


Extracts

Women Writers of Kerala

View all Authors