Sheeba M. Kurian

ഷീബ എം. കുര്യന്‍

1975 ല്‍ കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ചു. സി. സി.കുര്യന്‍റെയും എം. കെ. മറിയാമ്മയുടെയും മകള്‍. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ നിന്നും എം. എ., കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബി. എഡ്. എന്നീ ബിരുദങ്ങള്‍ക്കുശേഷം ആധുനികതയുടെ കേരളീയ പരിസരം : രാഷ്ട്രീയവും പ്രതിവാദപരവുമായ ഒരു പഠനം എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും പി. എച്ച്. ഡി. ബിരുദംനേടി. ഇപ്പോള്‍ തൃശൂര്‍ സെന്‍റ് തോമസ് കോളേജ് അധ്യാപികയാണ്. “വിജയന്‍റെ ചെറുകഥകള്‍ - അധികാരം ചരിത്രം പ്രത്യയശാസ്ത്രം” (2005), “കീഴാളന്‍റെ പ്രതിരോധ തന്ത്രം” (2005) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. “വിജയന്‍റെ ചെറുകഥകള്‍ - അധികാരം ചരിത്രം പ്രത്യയശാസ്ത്രം” എന്ന കൃതിയില്‍ ഒ. വി. വിജയന്‍റെ ചെറുകഥകളെ കുറിച്ച് വളരെ ശ്രദ്ധയോടെ പഠനം നടത്തിയിരിക്കുന്നു. അധികാരത്തിന്‍റെ ചരിത്രമാണ് വിജയന്‍ എഴുതിയത്. വിജയന്‍ റിയലിസ്റ്റേതര രചനകളില്‍ വ്യാപരിച്ചയാളാണ് എന്നു തന്നെയല്ല പുരോഗമന സാഹിത്യത്തെ കളിയാക്കികൊണ്ട് കാര്‍ട്ടൂണ്‍ രൂപത്തിലുള്ള ഒരു കഥ തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇത് ഒരു പ്രശ്നമാണ്. ഉളളടക്കവിശകലനമായിരിക്കുകയും നോണ്‍ റിയലിസ്റ്റിക് കഥകള്‍ പഠന വസ്തുവായിരിക്കുകയും ചെയ്യുന്ന നില. ഇതിനെയാണ് ഷീബയ്ക്ക് പ്രത്യയശാസ്ത്രപരമായ ഉറപ്പുകൊണ്ട് മറികടക്കാന്‍ കഴിഞ്ഞിരിക്കുന്നത്. പരിണാമിയാണ് വിജയന്‍റെ സര്‍ഗ്ഗ പ്രപഞ്ചം എന്നാണ് ഈ അന്വേഷണത്തിന്‍റെ ആകെത്തുക.

“വിജയന്‍റെ ചെറുകഥകള്‍”. കോഴിക്കോട്: അധികാരം ചരിത്രം പ്രത്യയശാസ്ത്രം” - ഒലിവ് പബ്ലിക്കേഷന്‍സ്, 2005. “കീഴാളന്‍റെ പ്രതിരോധതന്ത്രം”. കോഴിക്കോട്: ഒലിവ് പബ്ലിക്കേഷന്‍സ്, 2005. “മലയാള ഭാഷാസാഹിത്യചരിത്രം”. കോട്ടയം: വിടവുകള്‍ വീണ്ടെടുപ്പുകള്‍ - എന്‍.ബി.എസ്. അച്ചടിയില്‍.

Extracts

Women Writers of Kerala

View all Authors