Dr. C. Santhakumari

ഡോ. സി. ശാന്തകുമാരി

ആലുവ സെന്‍റ് സേവിയേഴ്സ് വിമന്‍സ് കോളേജിലെ മലയാള വിഭാഗം മേധാവി. “ഉള്ളൂരിന്‍റെ കാവ്യകല” ആണ് പ്രസിദ്ധീകരിച്ച കൃതി. മഹാകവി ഉള്ളൂരിന്‍റെ പ്രഖ്യാതങ്ങളായ ഖണ്ഡകാവ്യങ്ങളെക്കുറിച്ചുള്ള ഒരുപഠന ഗ്രന്ഥമാണിത്. കര്‍ണഭൂഷണം, ഭക്തിദീപിക, പിംഗള, വിദൂരഭിക്ഷ, ചിത്രശാല എന്നീ കാവ്യങ്ങളില്‍ അഭിരമിക്കുന്ന ഒരു ആസ്വാദക മനസ്സിന്‍റെ തെളിമയാര്‍ന്ന ചിന്തകളാണ് ഈ പുസ്തകത്തില്‍. ‘പൗരാണികതിവൃത്തം ലഘുകവിതകളില്‍’ എന്ന അദ്ധ്യായത്തിലെ ആദ്യ ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൗരാണികേതിവൃത്തം സ്വീകരിച്ച് രചിക്കപ്പെട്ടിട്ടുള്ള ലഘുകവിതകളെ ഇവിടെ പഠനവിധേയമാക്കിയിരിക്കുന്നു. വിശ്വസംസ്കൃതത്തിലും പൈതൃകത്തിലും സന്തുഷ്ടനായിരുന്ന കവി വിശ്വമാനവ ചേതനയെയാണ് ലഘുകവിതകളിലാവിഷ്കരിച്ചിരിക്കുന്നതെന്ന് സവിശദം ഗ്രന്ഥകര്‍ത്രി ഉപപാദിക്കുന്നു. ഉള്ളൂരിന്‍റെ കാവ്യസപര്യയെപ്പറ്റി ഒരു പുതിയ അവബോധം ജനിപ്പിക്കുവാന്‍ ഈ പഠനം സഹായകമാവും.


Extracts

Women Writers of Kerala

View all Authors