Santha Warier

ശാന്താ വാരിയര്‍

1935 ജൂണ്‍ 21 ന് കൊല്ലം ജില്ലയിലെ കിഴക്കേ കല്ലചയില്‍ ജനിച്ചു. മാധവവാര്യയുടെയും സുഭദ്രമ്മയുടെയും മകള്‍. ചെറുകഥകളും നോവലുകളും എഴുതാറുണ്ട്. വനിതാ മാസിക നടത്തിയ ലേഖന മത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ചിട്ടുണ്ട്. “ഇത് എന്‍റെ അമ്മ” എന്ന നോവല്‍ വളരെ ഹൃദയസ്പര്‍ശിയാണ്. ആത്മാംശം സ്പുരിക്കുന്ന കഥയാണ്. എല്ലാവരേയും സ്നേഹിക്കുകയും ഭക്ഷണം നല്കുകയും ചെയ്തിരുന്ന വാര്യത്തമ്മ എന്ന തന്‍റെ അമ്മയെക്കുറിച്ച് മകള്‍ ഓര്‍മ്മിക്കുന്നതായി അവതരിപ്പിച്ചിരിക്കുന്നു. പഴമയുടെ കാലം, ഗ്രാമീണ സംസ്കാരം, തുടങ്ങിയവ ഈ നോവലിലുണ്ട്. ലളിതമായ ആഖ്യാനശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്.
“മനസ്സിന്‍റെ താഴ്വര” (ചെറുകഥാസമാഹാരം). തിരുവനന്തപുരം: പരിധി, 2006 നവം. 4. “അഗ്നിശലഭം” (മൂന്നു നോവലുകളുടെ സമാഹാരം). ഇസ്ഡ്ഡ് ലൈബ്രറി, പരിധി പബ്ലിക്കേഷന്‍സ്, 2007 ഏപ്രില്‍ 23. “സ്മൃതിഭ്രംശം” (മൂന്നു നോവലുകളുടെ സമാഹാരം). ഇസ്ഡ്ഡ് ലൈബ്രറി, പരിധി പബ്ലിക്കേഷന്‍സ്, ജനുവരി 2010 (രണ്ടാം എഡിഷന്‍). “എന്‍റെ അമ്മ” (മൂന്നു നോവലുകളുടെ സമാഹാരം). ഇസ്ഡ്ഡ് ലൈബ്രറി, പരിധി പബ്ലിക്കേഷന്‍സ്, 2009 ഡിസംബര്‍ 5.

Extracts

Women Writers of Kerala

View all Authors