T. G. Shailaja

ടി. ജി. ശൈലജ

1959 മാര്‍ച്ചില്‍ തൃശ്ശൂരിലെ അന്തിക്കാട്ട് ജനിച്ചു. വി. എസ്. ജാനകിയും ടി. എസ്. ഗോവിന്ദനും മാതാപിതാക്കള്‍. അന്തിക്കാട് ഹൈസ്കൂള്‍, ഗുരുവായൂര്‍ സാഹിത്യ ദീപിക, സംസ്കൃത വിദ്യാപീഠം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രാഷ്ട്രീയ സംസ്കൃത സംസ്ഥാന്‍, ന്യുഡല്‍ഹിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദം. വടക്കന്‍ പറവൂര്‍ എസ്. എന്‍. വി. സംസ്കൃത സ്കൂള്‍, തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജ്, തൃശ്ശൂര്‍ ഗവണ്‍മെന്‍റ് കോളേജ്, കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജ് എന്നിവിടങ്ങളില്‍ സംസ്കൃതാദ്ധ്യാപികയായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍. “രസവികല്പവും ഭാവവ്യഞ്ജകവും” എന്ന പേരില്‍ നാട്യശാസ്ത്രത്തിന്‍റെ രണ്ട് അദ്ധ്യായങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു”വാണ് മറ്റൊരു സംഭാവന. കാവ്യഭേദങ്ങള്‍, കാവ്യഗുണങ്ങള്‍, കാവ്യദോഷങ്ങള്‍, രീതികള്‍, ഔചിത്യസ്ഥാനങ്ങള്‍, വക്രതാപ്രകാരങ്ങള്‍, ധ്വനിഭേദങ്ങള്‍, ദശരൂപകങ്ങള്‍, രസഭാവങ്ങള്‍, സന്ധിസന്ധ്യന്തരങ്ങള്‍, നാട്യാംഗങ്ങള്‍ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങള്‍ കൂടി ചേര്‍ത്തു തയ്യാറാക്കിയ ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ് ‘ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു’. അലങ്കാര ശാസ്ത്രത്തിലെ സാങ്കേതിക സംജ്ഞകളെ അകാരദിക്രമത്തില്‍ ചിട്ടപ്പെടുത്തി അവയുടെ അര്‍ത്ഥം ലളിതമായി മലയാളത്തില്‍ വിവരിക്കുന്നു. അതിന് ആധികാരികത പകരാന്‍ ബന്ധപ്പെട്ട സംസ്കൃത വാക്കുകളും ഉദ്ധരിക്കുന്നു.


Extracts

Women Writers of Kerala

View all Authors