K. K. Shailaja

കെ. കെ. ശൈലജ

1956 നവംബര്‍ 20 ന് കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു. ഇപ്പോള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തക.വിദ്യാഭ്യാസ, യുവജന മഹിളാരംഗത്ത് ചെറുപ്പം മുതലേ പ്രവര്‍ത്തിച്ചു തുടങ്ങി. നിരവധി സ്ത്രീവിമോചന സമരങ്ങളിലെ മുന്‍നിരപ്പോരാളിയായിരുന്നു. 1990 ലെ സമ്പൂര്‍ണ്ണ സാക്ഷരതയുടെ അസിസ്റ്റന്‍റ് പ്രോജക്ട് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പേരാവൂര്‍ നിയോജക മണ്ഡലം എം. എല്‍. എ. യും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സ്ത്രീശബ്ദ മാസികയുടെ ചീഫ് എഡിറ്ററും. ഇന്ത്യന്‍ വര്‍ത്തമാനവും സ്ത്രീസമൂഹവും ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ ഗ്രന്ഥത്തിലെ “അധിനിവേശകാലത്തെ സ്ത്രീ” എന്ന ലേഖനമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം വിമോചനാത്മക സ്ത്രീവാദത്തിന്‍റെ പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്യുന്ന പഠന ലേഖനം. ഇന്ത്യന്‍ സ്ത്രീയുടെ സാംസ്കാരികവും ലിംഗപരവുമായ പ്രശ്നങ്ങള്‍ ഇടതുപക്ഷ-പുരോഗമന കാഴ്ചപ്പാടില്‍ പരിശോധിക്കുന്ന അന്വേഷണം. അധിനിവേശത്തിനെതിരെ സ്ത്രീ-പുരുഷډാര്‍ ഒത്തൊരുമിച്ചു നടത്തുന്ന പോരാട്ടത്തിലൂടെ മാത്രമേ സ്വാതന്ത്യത്തിന്‍റെ വെളിച്ചത്തിലേക്കു സമൂഹം പ്രവേശിക്കുകയുള്ളുവെന്നാണ് ശൈലജ വാദിക്കുന്നത്.


Extracts

Women Writers of Kerala

View all Authors