Dr. Celia Thomas Perumbanani

ഡോ. സിസ്റ്റര്‍ സീലിയാ തോമസ് പെരുമ്പനാനി

1952 ല്‍ ഇടുക്കിയിലെ വഴിത്തലയില്‍ ജനിച്ചു. ത്രേസ്യാമ്മയുടെയും എന്‍. ഡി. തോമസിന്‍റെയും മകള്‍. എറണാകുളം മഹാരാജാസ് കോളേജ് (ബി. എം., എം. എ), എറണാകുളം സെന്‍റ് ജോസഫ്സ് കോളേജ് (ബി. എഡ്.), ആലപ്പുഴ എസ്. ഡി. കോളേജ് (എം. ഫില്‍.), മഹാത്മഗാന്ധി യൂണിവേഴ്സിറ്റി (പി. എച്ച്. ഡി.) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ റീഡറും പി. എച്ച്. ഡി. ഗൈഡുമാണ്. ലേഖനങ്ങളെഴുതാറുണ്ട്. ധാരാളം പേപ്പറുകള്‍ എഴുതിയിട്ടുണ്ട്. ‘വിവാഹസമ്പ്രാദയം ആദിവാസികളില്‍’ എന്ന ലേഖനം നാടോടി വിജ്ഞാനശാഖയില്‍പ്പെടുന്നു. നമ്മുടെ നാട്ടിലെ ആദിവാസികള്‍ക്കിടയിലെ വ്യത്യസ്ത വിവാഹരീതികള്‍ മനസ്സിലാക്കാന്‍ ഈ ലേഖനം സഹായിക്കുന്നു. മന്നാന്‍, മുതുവാന്‍, പളിയന്‍, ഊരാളി, ഉള്ളാടന്‍ തുടങ്ങിയ വിഭാഗങ്ങളെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിച്ചിട്ടുളളത്.

“കേരളത്തിലെ ആദിവാസി കലാപാരമ്പര്യം” (ഫോക്ലോര്‍). തിരുവനന്തപുരം: കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്‍റ്, ഫെബ്രുവരി 2004. “കേരളത്തിലെ ആദിവാസികളുടെ ജീവിതവും സംസ്കാരവും”. കോട്ടയം:സീലിയ തോമസ്, അച്ചടി വിതരണം, ഡി. സി. ബുക്സ് മെയ് 2005.

Extracts

Women Writers of Kerala

View all Authors