V. Sathyabhama

വി. സത്യഭാമ

1940 ല്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത് തൂതയില്‍ ജനിച്ചു ശ്രീമതി. ആനപ്പായ മീനാക്ഷി അമ്മയുടെയും ശ്രീ. വെട്ടത്ത് രാമനെഴുത്തച്ഛന്‍റെയും മകള്‍. അദ്ധ്യാപികയായിരുന്നു. ഹെഡ്മിസ്ട്രസ്സായി വിരമിച്ചു. ചെറുകഥ, നോവല്‍, കവിത, ലേഖനം, ബാലസാഹിത്യം എന്നിവ രചിക്കാറുണ്ട്. ഗുരുപൂജാപുരസ്കാരം, (2005, “മറക്കാതിരിക്കാന്‍”) ലഭിച്ചു. ‘കാളിമുത്തു’ എന്ന ചെറുകഥയില്‍ രാമേശ്വരത്ത് ബലിയിടാന്‍ പോയി വന്ന ഒരു സ്ത്രീയുടെ ചിന്തകളും ഓര്‍മ്മകളുമാണ് വിഷയമാകുന്നത്. വഴിയില്‍ കണ്ടുമുട്ടിയ കാളിമുത്തു എന്ന സ്ത്രീയെ അവര്‍ക്കു തീരെ ഇഷ്ടപ്പെട്ടില്ല. പക്ഷേ ട്രെയിന്‍ അപകടം സംഭവിച്ചപ്പോള്‍ അവരെ രക്ഷിച്ചത് കാളിമുത്തുവാണ്. ആശുപത്രിയിലെ ചെലവുകളും അവര്‍ വഹിച്ചു. ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാന്‍ സഹായിച്ച കാളിമുത്തുവിന്‍റെ നډയാണ് ഈ കഥയിലെ പ്രധാന വിഷയം.

“മറക്കാതിരിക്കാന്‍” (ചെറുകഥകള്‍). കാവശ്ശേരി: ഭാവന ബുക്സ്, പാലക്കാട്, ഏപ്രില്‍ 2004. “പുഴസാക്ഷി” (നോവല്‍). കൊപ്പം, പാലക്കാട്: ഭഗവതി ഓഫ്സെറ്റ്, ഏപ്രില്‍ 2010.

Extracts

Women Writers of Kerala

View all Authors