
പി. പി. സരോജിനി മുറുവശ്ശേരി
കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് 1942 ജനുവരി 2 ന് ജനിച്ചു. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രഥമാധ്യാപികയായി ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ജോലിയില്‍ നിന്ന് വിരമിച്ചു.
“ആനവരുന്നേ” (1988), “അക്ഷയപാത്രം” (1991), “ഹക്കിള്‍ ബറിഫിന്‍” (1996), “മഞ്ചാടിമണികള്‍” (1998), “മാരിമുത്തും മണിമുത്തും” (2000), “മാരനും മാരിയും” (2000), “ബാലപാഠം” (2000), “ജിങ്കിടി ജിങ്കിടി” (2001), “കൈയ്യിലിരിക്കും കനകം” (2002), “അതാണ് ശരി” (1994), “രണ്ടുപേരും പഠിക്കട്ടെ” (1997), “കുന്നുമ്മേല്‍ കോളനി” (2001), “ദക്ഷിണായനും” (2001), “ദുഃഖിക്കേണ്ട” (2001) “കാട്ടാളന് കുട്ടു” (2006), “ഒരു സ്വപ്നം പോലെ” (2008) എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍.
1980 ല്‍ ‘യാത്ര’ എന്ന കഥയ്ക്ക് വോയിസ് മാസികയുടെ കഥയ്ക്കുള്ള ഉറൂബ് അവാര്‍ഡ്. 1985 ല്‍ ബാലസാഹിത്യത്തിനുള്ള അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്.
“ഒരു പവിഴമല്ലി പൂവിതളിന്റെ ഓര്‍മ്മ” എന്ന കഥയില്‍ സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ ഒരു മൃദു സ്പര്ശനത്തിനായി കൊതിക്കുന്ന ഒരു മനസിനെ നമുക്ക് ദര്‍ശിക്കാം. ഒരു കാല് നഷ്ടപ്പെട്ട് കിടപ്പിലായ വൃദ്ധന് തന്റെ ജീവിത്തില്‍ സാന്ത്വന സ്പര്‍ശം നല്കി കടന്നു പോയ ഒരു സ്ത്രീയെ കുറിച്ച് ഓര്‍മ്മിക്കുന്നു. ആ സ്നേഹ സാന്ത്വനം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. ഇളയ മകന് ഒരു വയസ്സ് ഉള്ളപ്പോള്‍ ഭാര്യനഷ്ടപ്പെട്ട അയാള്‍ തന്റെ അഞ്ച് ആണ്മക്കള്ക്കു വേണ്ടിയാണ് ജീവിച്ചത്. വലിയ നിലയില്‍ എത്തിയ മക്കള്‍ക്ക് അച്ഛന് ഒരു ഭാരമായി അനുഭവപ്പെടുന്നു. മക്കളെ ശല്യപ്പെടുത്താതെ ഒറ്റയ്ക്കായിരുന്നു ഈ വൃദ്ധന്റെ ജീവിതം. പതിവുപോലെ നടക്കാനിറങ്ങിയ അദ്ദേഹത്തെ ഒരു വണ്ടി വന്ന് തട്ടിത്തെറിപ്പിച്ച് ഇടുന്നു. ഒരു സ്ത്രീയാണ് ആശുപത്രിയില്‍ എത്തിക്കുന്നതും സ്നേഹപരിചരണം നല്‍കുന്നതും. ഒരു കാല് നഷ്ടപ്പെട്ട ആ മനുഷ്യമനസ് സ്നേഹ സാന്ത്വനത്തിനായി കൊതിക്കുന്നു. എന്നാല്‍ മക്കള്‍ വന്ന് കൊണ്ടു പോകുമ്പോള്‍ ആ സ്നേഹം പോലും അദ്ദേഹത്തിന് നഷ്ടമാകുന്നു. മനുഷ്യന്റെ മനസിന്റെ ആഗ്രഹങ്ങളും, വിഹ്വലതകളും എല്ലാം വളരെ ഭംഗിയായി ആവിഷ്കരിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
“കൂനനുറുമ്പും കൂട്ടുകാരും” (കവിതാ, ബാലസാഹിത്യം). കോഴിക്കോട്: പി. കെ. ബ്രദേഴ്സ്, 1992. “അര്‍ച്ചന” (കവിത). കോഴിക്കോട്: പി. കെ. ബ്രദേഴ്സ്, 1995. “ഇവര്‍ കൂട്ടുകാര്‍” (കവിതാ, ബാലസാഹിത്യം). കോഴിക്കോട്: പി. കെ. ബ്രദേഴ്സ്, 2005. “നക്ഷത്രങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി” (നോവല്‍, ബാലസാഹിത്യം). നൂറനാട്: ഉണ്മ പബ്ലിക്കേഷന്‍സ്, 2008. “സാന്ത്വന ഗീതങ്ങള്‍” (കവിത). കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 2010.