Saroja Varghese

സരോജാ വര്‍ഗീസ്

1940 ഡിസംബർ,1 ന് തിരുവല്ലയിൽ വർക്കി വർഗ്ഗീസിന്റെയും,തങ്കമ്മ വർഗ്ഗീസിന്റെയും മകളായി ജനിച്ചു. രണ്ടു വർഷം കോളേജ് പഠനവും, നാല് വർഷം നഴ്സിംഗ് കോളേജ് പഠനവും പൂർത്തിയാക്കി. രജിസ്റ്റേഡ് നഴ്സായി ജോലി ചെയ്യുന്നു. കഥാകാരി, കവയിത്രി, സാമൂഹ്യ പ്രവര്‍ത്തക. തിരുവല്ല സ്വദേശിനിയായ സരോജാ വര്‍ഗീസ് ന്യൂയോര്‍ക്കിലാണ് സ്ഥിര താമസം.

2018 / 2016 ൽ ഇ-മലയാളി അവാർഡും, 2014 / 2010 ൽ ഫോക്കാന അവാർഡും, 2004 / 2014 ൽ മാം അവാർഡും, 2003 / 2010 ൽ കേരള സമാജം അവാർഡും, 2003 ൽ കമ്മ്യൂണിറ്റി ലീഡർഷിപ്പ് അവാർഡും,  2014 ൽ നൈറ്റിംഗൾ അവാർഡും,2013 ൽ ലാനാ അവാർഡും, 2004 ൽ അമേരിക്കൻ മലയാളി അവാർഡും, 2000 ൽ ഫിലാഡൽഫിയ മലയാള സാഹിത്യവേദി അവാർഡും ലഭിച്ചിട്ടുണ്ട്. 

യാത്ര ചെയ്യുക, ഫോട്ടോഗ്രാഫ്സ്, വായന തുടങ്ങിയവയാണ് പ്രധാന ഹോബീസ്.  "സഞ്ചാരം, സാഹിത്യം,സന്ദേശം 2018", "പ്രീയ ജോയ് നിനയ്ക്കായ് ഈ വരികൾ 2014", "ഓർമ്മയുടെ സരോവരങ്ങളിൽ 2010" എന്നിവയാണ് ഇവിടെ നൽകിയിരിക്കുന്നത്.

 

മലങ്കര ഓര്‍ത്തഡോക്ട് സിറിയന്‍ ചര്‍ച്ച് മര്‍ത്തമറിയം സമാജം ജനറല്‍ സെക്രട്ടറി, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ഫാമിലി ആന്‍റ് യൂത്ത് കോണ്‍ഫറന്‍സ് എക്സിക്യൂട്ടീവ് അംഗം, കോണ്‍ഫറന്‍സ് സുവനീര്‍ ചീഫ് എഡിറ്റര്‍, അമേരിക്കന്‍ കലാസാഹിതി വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിക്കുന്നു. ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നു. “തീരം കാണാത്ത തിര”യാണ് ആദ്യ കൃതി. “വിശുദ്ധ സ്വപ്നങ്ങളുമായി വിശുദ്ധ നാട്ടില്‍” എന്ന യാത്രാവിവരണ ഗ്രന്ഥത്തിലെ ‘ബേത്ലഹേം പുരിയില്‍’ എന്ന അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഒരു യാത്രാവിവരണം എന്നതിലുപരി ബൈബിള്‍ നാടുകളിലൂടെയുള്ള ഒരു തീര്‍ത്ഥാടനാനുഭവം ആണ് ഈ കൃതി. പുണ്യനാട് സന്ദര്‍ശനം വഴി താന്‍ അനുഭവിച്ച ആത്മിയാനുഭൂതി ഈ ഗ്രന്ഥത്തിലൂടെ വായനക്കാര്‍ക്ക് പകര്‍ന്നു തരുന്നു. ദിവ്യരക്ഷകന്‍ യേശുക്രിസ്തു ജനിച്ച സ്ഥലത്തെ ദേവലായത്തെക്കുറിച്ചും ക്രിസ്തുവിന്‍റെ ജനനവാര്‍ത്ത ആദ്യമായി കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ച ആട്ടിടയരുടെ മൈതാനത്തെക്കുറിച്ചും ദൂതരുടെ പള്ളിയെക്കുറിച്ചും നിര്‍മല ശിശുക്കളുടെ ദേവാലയത്തെക്കുറിച്ചും ഈ അദ്ധ്യായത്തില്‍ ലളിതമനോഹരമായ ശൈലിയില്‍ പ്രതിപാദിക്കുന്നു.