Aniyamma Joseph

ഡോ. ആനിയമ്മ ജോസഫ്

1951 ജൂണ്‍ 3 ന് കോട്ടയം, പുത്തനങ്ങാടിയില്‍ ജനിച്ചു. ശ്രീ. ഇ. സി. കുരിയാക്കോസിന്‍റെയും ശ്രീമതി തങ്കമ്മ കുരിയാക്കോസിന്‍റെയും മകള്‍. പുത്തനങ്ങാടി സെന്‍റ് തോമസ് ഗേള്‍സ് ഹൈസ്കൂളിലും, കോട്ടയം സി. എം. എസ്. കോളേജിലും വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ. ബിരുദം (1973), എം. ഫില്‍ ബിരുദം (1991 എം. ജി. യൂണിവേഴ്സിറ്റി, സ്കൂള്‍ ഓഫ് ലെറ്റേഴ്സ്) റിട്ടയേര്‍ഡ് പ്രൊഫസറാണ്. ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, നോവലുകള്‍, നാടകങ്ങള്‍ എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. 1985 ല്‍ ഡി.സി. ബുക്സിന്‍റെ കേസരി അവാര്‍ഡ് ("ഈ തുരുത്തില്‍ ഞാന്‍ തനിയെ") ലഭിച്ചു. 'പണിയാരം' എന്ന ചെറുകഥയില്‍ തേയില ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയെ കുറിച്ചു പറയുന്നു. രംഗമ്മ എന്ന സ്ത്രീയെത്തിരക്കി ഫാക്ടറിയിലെത്തിയ ചിന്നമ്മയ്ക്ക് അവിടെയുള്ളവരില്‍ നിന്നും ഒരു വിവരവും ലഭിക്കുന്നില്ല. അവസാനം മുനിയമ്മ എന്ന വൃദ്ധന്‍ രംഗമ്മയുടെ കുഴിമാടം കാണിച്ചു കൊടുക്കുന്നു. ലളിതമായ രചനാരീതിയാണ്. ഹൃദയസ്പൃക്കായി അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു.

“ഈ തുരുത്തില്‍ ഞാന്‍ തനിയെ”. കോട്ടയം: ഡിസി ബുക്സ്, 1985. “അര്‍ദ്ധവൃത്തം” (നോവല്‍). കോട്ടയം : കറന്‍റ് ബുക്സ്, 1996. “എന്‍റെ സത്യാന്വേഷണം” (ക്രൈസ്തവ സാഹിത്യം, വിവര്‍ത്തനം). കൊച്ചി: എയ്സ് പ്രിന്‍റ്, 2010.

Extracts

Women Writers of Kerala

View all Authors