Dr. P. Saraswathy

ഡോ. പി. സരസ്വതി

1955 സെപ്തംബര്‍ 19 ന് തൃശ്ശൂരില്‍ ജനിച്ചു. പി. ദേവകി അമ്മയും കെ. അച്ചുതമാരാരുമാണ് മാതാപിതാക്കള്‍. പൂങ്കുന്നം ഗവ. ഹൈസ്കൂള്‍, വിവേകോദയം ഗേള്‍സ് ഹൈസ്കൂള്‍, സെന്‍റ് മേരീസ് കോളേജ്, ശ്രീകേരളവര്‍മ്മ കോളേജ്, കോഴിക്കോട് സര്‍വകലാശാല കാമ്പസ്സ് എന്നിവിടങ്ങളിലായി പഠനം. ഡോ. കല്പറ്റ ബാലകൃഷ്ണന്‍റെ കീഴില്‍ ഗവേഷണം നടത്തി പി. എച്ച്. ഡി. നേടി. ഇപ്പോള്‍ വടക്കാഞ്ചേരി ശ്രീവ്യാസ എന്‍. എസ്. എസ്. കോളേജിലെ മലയാള വിഭാഗം മേധാവിയാണ്. “പത്മനാഭോ മരപ്രഭു” എന്ന പഠനമാണ് (2011) പ്രസിദ്ധീകരിച്ച കൃതി. ടി. പത്മനാഭന്‍റെ കഥാലോകത്തിലൂടെയുള്ള ഒരു സൂക്ഷ്മസഞ്ചാരമാണ് ഈ പഠനം. ‘മധുരതരമായ ഭാഷ’ എന്ന അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മര്‍ത്യാനുഭവങ്ങളുടെ കഥ പറഞ്ഞുകൊണ്ട് അര്‍ത്യതയുടെ സര്‍ഗ്ഗലോകത്ത് പത്മനാഭന്‍ എങ്ങനെ ഇടം നേടിയിരിക്കുന്നു എന്ന് ഈ പഠനം നമുക്ക് പറഞ്ഞുതരുന്നു. കഥാഖ്യാനത്തിന്‍റെയും കഥാഘടകങ്ങളുടെയും വിവിധ രീതികളെ പരിശോധിക്കുകയും അവ പത്മനാഭന്‍റെ കഥാലോകത്ത് എങ്ങനെ പ്രവര്‍ത്തനിരതമാകുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്യുകയാണ് ഡോ. പി. സരസ്വതി. കഥയില്‍ നിന്ന് വേറിട്ടൊരു ജീവിതമോ കഥയോ ഇല്ലാത്ത പത്മനാഭന്‍റെ കഥകളില്‍ മനുഷ്യാത്മാവില്‍ വെളിച്ചവും മാധുര്യവും പകരുന്ന അലിവും പ്രകാശവും ലയിച്ചു ചേര്‍ന്നിരിക്കുന്നതെങ്ങനെ എന്ന് വിശകലനം ചെയ്യാനുള്ള ശ്രമം സരസ്വതി നടത്തുന്നുണ്ടെന്ന് അവതാരികയില്‍ കെ. പി. മോഹനന്‍ വ്യക്തമാക്കുന്നു. ടി. പത്മനാഭന്‍റെ കഥകളിലെ ഭാവവും ഭാഷയും അവസ്ഥകളും ആഖ്യാനങ്ങളും വിദഗ്ധമായി അനാവരണം ചെയ്യുന്നു ഈ പഠനം. മനസ്സിന്‍റെ ഭാഷയില്‍ എഴുതണമെന്നു ശഠിച്ച കഥാകാരനാണു പത്മനാഭന്‍. പത്മനാഭന്‍റെ കലയോടു ബന്ഥപ്പെട്ട ഭാഷാപരമായ സവിശേഷതകളില്‍ അദ്ദേഹം കഥയ്ക്കിടുന്ന പേരുകളും ശ്രദ്ധേയമാണ്.


Extracts

Women Writers of Kerala

View all Authors