C. Saraswathyamma

സി. സരസ്വതിയമ്മ

ചേര്‍ത്തലയാണ് സി. സരസ്വതിയമ്മയുടെ സ്വദേശം. കവിതയോടുള്ള തീവ്രമായ ആഭിമുഖ്യമാണ് സരസ്വതിയമ്മയുടെ കാവ്യജീവിതത്തിന്‍റെ മൂലധനം. രണ്ട് കവിതാ സമാഹാരങ്ങളാണ് അവരുടേതായി പുറത്തു വന്നിട്ടുള്ളത്. “ഇരുമ്പഴികള്‍”, “രാഗശില്പം”. ഒന്‍പതു ചെറുകവിതകളുടെ സമാഹാരമാണ് ആദ്യ പുസ്തകമായ “ഇരുമ്പഴികള”ിലുള്ളത്. രണ്ടാമത്തെ കൃതിയിലെ ദീര്‍ഘ കവിതയായ ‘രാഗശില്പം’ ഒരു അനുരാഗകഥയുടെ കവിതാരൂപമാണ്. രണ്ട് കൃതികളും പ്രസാധനം ചെയ്തിരിക്കുന്നത് എഴുത്തുകാരി തന്നെയാണ്. “ഇരുമ്പഴികള്‍” എന്ന കവിതാസമാഹാരത്തില്‍ നിന്ന് ‘ദിവ്യദര്‍ശനം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത് ധര്‍മ്മബോധവും മനുഷ്യത്വവും വീണ്ടെടുത്ത് മനുഷ്യന്‍ മനുഷ്യനായ് തീര്‍ന്നെങ്കില്‍ ലോകം മഹനീയ സ്വര്‍ഗമായി മാറുമായിരുന്നു എന്നു പറയുന്ന കവിതാണിത്.

“ഇരുമ്പഴികള്‍” - പ്രസാധനം, സി. സരസ്വതിയമ്മ, 1989. “രാഗശില്പം” - പ്രസാധനം, സി. സരസ്വതിയമ്മ, 1991.

Extracts

Women Writers of Kerala

View all Authors