Dr. K. Saramma

ഡോ. കെ. സാറാമ്മ

പത്തനംതിട്ടയിലെ കുറിയന്നൂരില്‍ ജനിച്ചു. തുരുത്തിക്കാട് ബി. എ. എം. കോളേജ് മലയാളം വകുപ്പ് മേധാവിയും റീഡറും ഉപന്യാസകൃത്ത്, വനിതാ പ്രസ്ഥാന പ്രവര്‍ത്തക, റിസര്‍ച്ച് ഗൈഡ്. “പൂവന്‍ പഴം” എന്ന പഠനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘പൂവന്‍ പഴം’ എന്ന ചെറുകഥയുടെ പഠനമാണിത്. സാഹിത്യകൃതിയുടെ സൂക്ഷ്മാവലോകനത്തിലൂടെ മൂല്യബോധങ്ങള്‍ക്കു നിദാനമായ ചരിത്രഘട്ടങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുന്നതാണ് ഡോ. കെ. സാറാമ്മയുടെ രചനകള്‍. ഇന്ത്യന്‍ സാഹിത്യത്തില്‍ പാതിവ്രത്യമെന്ന മൂല്യസങ്കല്‍പത്തെ അവതരിപ്പിക്കുന്ന വിധം വിചാരണ ചെയ്തുകൊണ്ടാണ് ബഷീറിന്‍റെ ‘പൂവന്‍ പഴം’ ഈ നിരൂപക വിശകലനം ചെയ്യുന്നത്. കേരളത്തിലെ പരിഷ്കൃത സമൂഹം പുരുഷാധീശത്വത്തെ ആദര്‍ശവല്‍ക്കരിക്കുന്നതും അതിനനുസരണമായി സൈത്രണതാ വ്യവഹാരങ്ങളെ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുമാണെന്നു നിരൂപക സമര്‍ത്ഥിക്കുന്നു. കേരളത്തിന്‍റെ ആധുനികവല്‍ക്കരണഘട്ടത്തിന്‍റെ ആദര്‍ശത്തെ മുന്‍നിര്‍ത്തി വേണം പൂവന്‍പഴത്തെ വിലയിരുത്തേണ്ടതെന്നും എഴുത്തുകാരി കണ്ടെത്തുന്നു. പരിഷ്കൃത കേരളീയ സമൂഹത്തിന്‍റെ പുരുഷാധികാര മനോഭാവത്തിന്‍റെ പ്രകടന പത്രികയാണ് ബഷീറിന്‍റെ ചെറുകഥയെന്നും അവര്‍ നിരീക്ഷിക്കുന്നു.


Extracts

Women Writers of Kerala

View all Authors