Sarah Joseph

സാറാ ജോസഫ്

തൃശ്ശൂര്‍ ജില്ലയില്‍ കുരിയച്ചിറയില്‍ 1946 ഫെബ്രുവരി 10 ന് ജനിച്ചു. ലൂയീസ് പൂക്കോടന്‍റെയും കൊച്ചു മറിയത്തിന്‍റെയും മകള്‍. ചോലക്കാട്ടുകര മാര്‍ തിമോഥിയൂസ് ഹൈസ്ക്കൂളില്‍ വിദ്യാഭ്യാസം. തിരൂര്‍ സെന്‍റ് തോമസ് ഹൈസ്ക്കൂള്‍, പട്ടാമ്പി സംസ്കൃത കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തൃശ്ശൂര്‍ സി. അച്യുത മേനോന്‍, ഗവ. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ സ്ത്രീ വിമോചന മുന്നേറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരള നിര്‍വ്വാഹക സമിതി അംഗമാണ്. “അകലെ അരികെ” (1979 ) “അലാഹയുടെ പെണ്‍മക്കള്‍” (1999), “കാടിതു കണ്ടായോകാന്താ” (2001), “മനസ്സിലെ നീ മാത്രം ( 1977) “പുതുരാമായണം” (2006), “ഗണിതം തെറ്റിയ കണക്കുകള്‍” (1992), “കാടിന്‍റെ സംഗീതം” (1979), “നന്‍മതിന്‍മകളുടെ വൃക്ഷം” (1989) “പാപത്തറ” (1990), “നിലാവ് അറിയുന്നു” (1994), “ഒടുവിലത്തെ സൂര്യകാന്തി” (1998)” പ്രകാശിനിയുടെ മക്കള്‍”, “അശോക, വനദുര്‍ഗ്ഗ”, “മാറ്റാത്തി” (2003) തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ദല്‍ഹി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം തുടങ്ങി ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വര്‍ത്തമാനകാല ജീവിതത്തിന്‍റെ നെഞ്ചിടിപ്പില്‍ ആത്മ നൊമ്പരത്തോടെ നോക്കികാണുന്ന എഴുത്തുകാരിയാണ് സാറാ ജോസഫ്. ആട്ടിയകറ്റപ്പെട്ട കീഴ് ജാതിക്കാരോടും, സമത്വവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സ്ത്രീകളോടുമാണ് അവര്‍ക്ക് കാരുണ്യം. ഇതിനു കാരണക്കാരായ അധീശക്തികള്‍ക്കെതിരെയാണ് എഴുത്തുകാരി ദിശാബോധമുളള സര്‍ഗാത്മക രചനകളിലൂടെ കലാപം നടത്തുന്നത്. പുരുഷ മേധാവിത്വത്തിന്‍റെ പ്രത്യയശാസ്ത്രവുമായി സാറാജോസഫ് നിരന്തരം കലഹിക്കുന്നു. പളളിയോടും മതമേധാവിത്വത്തോടും മാനവികതയുടെ സംരക്ഷണത്തിനായി അവര്‍ പോരാടുന്നു. സ്ത്രീ സ്വാതന്ത്ര്യത്തോടു കൂടി മാത്രമേ മനുഷ്യമോചനം സാധ്യമാകു എന്ന അഭിപ്രായമാണ് എഴുത്തുകാരിക്കുളളത്. സാറാ ജോസഫിന്‍റെ 'പാപത്തറ' എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളെ സ്ത്രീപക്ഷത്തു നിന്നു സമീപിക്കുന്ന കഥയുടെ പുതിയൊരു ഘട്ടത്തെ ഈ കഥ പ്രതിനിധീകരിക്കുന്നു. സമൂഹത്തില്‍ ജീവിച്ചു പോകേണ്ട ഒരു സ്ത്രീയ്ക്ക് അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങളാണ് ഈ കഥയിലൂടെ സാറാ ജോസഫ് ആവിഷ്ക്കരിക്കുന്നത്. പെണ്‍കുട്ടിയെ മാത്രം പ്രസവിക്കുന്ന ലക്ഷ്മിക്കുട്ടിയുടെ കഥയാണിത്. പെണ്ണിനെ പിറക്കാന്‍ അനുവദിക്കാത്ത പുരുഷ മേധാവിത്വത്തിന്‍റെ ക്രൂരതയാണ് പ്രസ്തുത കഥയില്‍ തെളിയുന്നത്. തന്‍റെ പെണ്‍കുഞ്ഞിന്‍റെ രക്ഷയ്ക്കായി വെമ്പുന്ന ഒരു മാതൃ ഹൃദയം നമുക്ക് ലക്ഷ്മിക്കുട്ടിയില്‍ കാണാം. "വേദന പൊറുക്കാഞ്ഞിട്ടല്ല.............. കിതപ്പിനിടയില്‍ ലക്ഷ്മിക്കുട്ടി പിറു പിറുത്തു. എന്‍റെ മകളെ ഞാന്‍ ഒളിപ്പിച്ചു വെയ്ക്കും. ഒരു കൊട്ടയിലാക്കി, പഴത്തുണികള്‍ക്കിടയിലൊളിപ്പിച്ച് മുത്തുവേടത്തി, നിങ്ങളെന്‍റെ മകളെ പുഴയ്ക്കക്കരെ കടത്തി തര്വോ? ഈ താലീം മാലേം പൊട്ടിച്ചു തരാം". ഇത്തരത്തില്‍ ഓരൊ അമ്മയുടെ മനസ്സും തന്‍റെ മകളുടെ സംരക്ഷണത്തെ കുറിച്ച് ഓര്‍ത്ത് ആകുലപ്പെടുന്നു. ലക്ഷ്മിക്കുട്ടി സ്ത്രീ വര്‍ഗ്ഗത്തിന്‍റെ തന്നെ ഒരു പ്രതിനിധിയായി ഇവിടെ മാറുന്നു.

“അകലെ അരികെ” (നോവല്‍). 1979. “അലാഹയുടെ പെണ്‍മക്കള്‍” (നോവല്‍). 1999. “കാടിതു കണ്ടായോ കാന്താ” (നോവല്‍). 2004. “പുതുരാമായണം” (നോവല്‍). 2006. “മനസ്സിലെ തീ മാത്രം” (ചെറുകഥ). 1977. “ഗുണിതം തെറ്റിയ കണക്കുകള്‍” (ചെറുകഥ). 1992. “കാടിന്‍റെ സംഗീതം” (ചെറുകഥ). 1979. “നന്‍മ തിന്‍മകളുടെ വൃക്ഷം” (ചെറുകഥ). 1989. “പാപത്തറ” (ചെറുകഥ). 1990. “നിലാവ് അറിയുന്നു” (ചെറുകഥ). 1994. “ഒടുവിലത്തെ സൂര്യകാന്തി” (ചെറുകഥ). 1998.

Extracts

Women Writers of Kerala

View all Authors