M. K. Sarada

എം. കെ. ശാരദ

ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ തൃശ്ശൂര്‍ ജില്ലാ ആഫീസര്‍ ആയിരുന്നു. 1995 ഡിസംബര്‍ 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. “അവള്‍ വന്നൂ .................. പക്ഷേ വൈകിപ്പോയി” (2000) എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. ഗ്രാമ വിശുദ്ധിയുടെ ശാന്തതയും കാരുണ്യവുമാര്‍ന്ന കഥകളാണ് എം. കെ. ശാരദയുടേത്. “അവള്‍ വന്നൂ.........പക്ഷേ വൈകിപ്പോയി” എന്ന കഥാസമാഹാരത്തിലെ ‘അമ്മ’ എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. സ്നേഹം കൊടുത്ത് മാതൃത്വം നേടിയെടുക്കുന്ന വിമലയുടെ ജീവിതമാണ് ഈ കഥയില്‍ ആവിഷ്കരിക്കുന്നത്. വാസുദേവന്‍റെ രണ്ടാംഭാര്യയായി എത്തുന്ന വിമല അയാളുടെ മക്കളെ സ്വന്തമായി കരുതി സ്നേഹിക്കുന്നു. പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിക്കുന്ന അമ്മയെപ്പാലും തിരിഞ്ഞ് നോക്കാത്ത മക്കളാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാല്‍ ആ അമ്മ നല്‍കിയ സ്നേഹവും വാല്‍സല്യവും ഇരട്ടിയായി മക്കള്‍ തിരിച്ച് നല്‍കുകയും രോഗാവസ്ഥയില്‍ അവളെ പരിചരിക്കുകയും ചെയ്യുന്നു. ആധുനിക കാലഘട്ടത്തില്‍ വളരെയേറെ പ്രസക്തിയുണ്ട് ഈ കഥയ്ക്ക്. മാതൃത്വത്തിന് വിലകല്പിക്കാത്ത അമ്മമാര്‍ക്കും അമ്മയെ തിരസ്കരിക്കുന്ന മക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ് പ്രസ്തുത കഥ.


Extracts

Women Writers of Kerala

View all Authors