P. A. Sameena

പി. എ. സമീന

1977 ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. എ. എസ്. ജമീലയും പി. എസ് അബ്ദുല്‍ ഖാദറും മാതാപിതാക്കള്‍. 1955 ല്‍ കളമശ്ശരി പോളിടെക്നിക്കല്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കി. ഇപ്പോള്‍ കെ. എസ്. ഇ. ബി യില്‍ അസിസ്റ്റന്‍റ് എഞ്ചിനിയറായി സേവനം അനുഷ്ഠിക്കുന്നു. “ഹജ്ജ് ഒരനുഭവസാക്ഷ്യം” ആണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതി. 2007 ജനുവരിയില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചതിന്‍റെ യാത്രാവിവരണമാണ് ഈ ഗ്രന്ഥം. ഒരു സ്ത്രീ ഹജ്ജ് യാത്രയുടെ മലയാളത്തിലെ ആദ്യ അനുഭവ വിവരണം എന്ന് പ്രസാധകര്‍ വിശേഷിപ്പിക്കുന്നു. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക എന്നത് ഏതൊരു വിശ്വാസിയുടേയും സ്വപ്നമാണ് അത് സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന വികാരാനുഭൂതികള്‍ അനുപമവും അതിന്‍റെ മികച്ച ഉദാഹരണമാണി കൃതി. യാത്രയുടെ തുടക്കം മുതല്‍ മടക്കം വരെ ഒരു ഡയറിക്കുറിപ്പു പോലെ കോറിയിട്ട വിവരങ്ങളാണിതില്‍. അവസാന ഭാഗമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. മിന വിട്ടു പോരുന്ന ദിവസത്തെ ഡയറിക്കുറിപ്പാണിത്.


Extracts

Women Writers of Kerala

View all Authors