Sakeena Basheer

സക്കീന ബഷീര്‍

തൃശൂര്‍ ജില്ലയിലെ മതിലകത്ത് കൊച്ചു മുഹമ്മദിന്‍റെയും ഫാത്തിമയുടെയും മകളായി ജനിച്ചു. ഒ. എന്‍. എഫ്. ജി. എച്ച്. എസില്‍ സ്കൂള്‍ വിദ്യാഭ്യാസം. അസ്മാബി കോളേജില്‍ കോളേജ് വിദ്യാഭ്യാസം. “ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്” (2008) എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. ജീവിതയഥാര്‍ത്ഥ്യം നിറഞ്ഞു നില്‍ക്കുന്ന വൈകാരികത മുറ്റിയ കഥകളാണ് സക്കീന ബഷീറിന്‍റേത്. തന്‍റെ വാര്‍ദ്ധക്യം മക്കള്‍ക്ക് ശാപമാകുന്നത് കണ്ട് മനം നൊന്ത ശങ്കരന്‍ ഭാര്യയായ വള്ളിയമ്മയെ ഓര്‍ത്തു കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നതാണ് ‘സന്ധ്യയുടെ വിലാപം’ എന്ന കഥയിലെ അടിസ്ഥാന പ്രമേയം. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ മാതാപിതാക്കള്‍ ഒരു ഭാരമാണ് എന്ന മക്കളുടെ കണ്ടുപിടിത്തത്തെ എഴുത്തുകാരി പ്രസ്തുത കഥയില്‍ക്കൂടി പരിഹസിക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ തനിപകര്‍പ്പാണ് “ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്” എന്ന കഥാസമാഹാരത്തിലെ മിക്ക കഥകളും.


Extracts

Women Writers of Kerala

View all Authors