അനിത ഹരി

അനിത ഹരി എന്ന പേരില്‍ എഴുതുന്നു. അനിതകുമാരി കെ.എസ്. 1971 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജനിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം. ടി. ടി. സി. പഠനത്തിന് ശേഷം മലയാളത്തില്‍ ബി.എഡും, സെറ്റും പാസ്സായി. നെടുമങ്ങാട് വേങ്കവിള രാമപുരം ഗവ. യു.പി. എസ്സില്‍ അദ്ധ്യാപികയാണ്. ഇതിനു പുറമേ നെടുമങ്ങാട് ബി. ആര്‍. സി.യില്‍ റിസോഴ്സ് പേഴ്സണായും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തെ കലാസാംസ്കാരിക സംഘടനകളായ വായന, കാവ്യകേളി, സര്‍ഗ്ഗമാനസം, വഞ്ചിനാട് കലാവേദി, ഒരുമ ഇവയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു. ശ്രീമതി അനിത ഹരിയുടെ പ്രഥമ കവിതസമാഹാരമാണ് “പ്രവാഹം”. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന കവിതകളും അപ്രകാശിതമായ ചില കവിതകളും ചേര്‍ത്താണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കേരള കള്‍ച്ചറല്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ തിരുവള്ളുവര്‍ സംസ്ഥാന പുരസ്കാരം (2009) നേടിയ കൃതിയാണ് പ്രവാഹം. സ്വന്തം ജീവിതത്തിന്‍റെ വേദനകളും, ഒറ്റപ്പെട്ടുപോയ നിമിഷങ്ങളുമാണ് ആദ്യമായി കവിതയ്ക്ക് പ്രേരണയായത് എന്ന് കവി തന്നെ പറഞ്ഞിട്ടുണ്ട്. ക്രമേണ പ്രകൃതിയുടെ നൊമ്പരങ്ങള്‍, സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍, ഒക്കെ എന്‍റെ ഉള്ളില്‍ നിന്ന് വരികളായി പെയ്തിറങ്ങി. മനുഷ്യ ക്രൂരതകളില്‍ മനം നൊന്തു പിടയുന്ന കണ്ണീര്‍ വറ്റിയ പുഴയും ഉണങ്ങിയ ചില്ലുകളാല്‍ മരണം കാക്കുന്ന വ്യക്ഷങ്ങളും വിഷമയമായ വായുവും അന്യമായിക്കൊണ്ടിരിക്കുന്ന പാടങ്ങളും അണപ്പൊട്ടിയൊഴുകിയ പ്രകൃതിയുടെ രോദനവുമെല്ലാം നൊമ്പരങ്ങളായി, അവ വരികളായി. ഒരു മോഹഭംഗത്തിന്‍റെ നിഴല്‍ പേറുന്നവയാണ് അനിതാഹരിയുടെ കവിതകള്‍ ഏറെയും. “പ്രവാഹം” എന്ന കവിതാസമാഹാരത്തിലെ ‘ദ്രൗപദി’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാണന്‍ പകുക്കാന്‍ പാര്‍ത്ഥ- നോടൊത്തു യാത്രായാകെ, അറിഞ്ഞില്ല ഘോരമായ ചതിയുടെ ചീന്തുന്ന തീര്‍പ്പുകള്‍ പാണ്ഡവډാരഞ്ചുപേരെയും ഭര്‍ത്താക്കډാരായി സ്വീകരിക്കേണ്ടി വന്ന ദ്രൗപദിയുടെ ദുരവസ്ഥയാണ് ഇവിടെ അനുസ്മിരിക്കുന്നത്. ദ്രൗപദിയുടെ കണ്ണുനീരിന്‍റെ തുടര്‍ച്ച ആധുനിക സ്ത്രീയുടെ ജീവിതത്തിലും കണ്ടെത്തുകയാണ് കവിയിവിടെ. നഗരവല്‍കൃത മരണ യന്ത്രത്തിരക്കുകളില്‍ പ്രണയം വറ്റിയ ഹൃദ മണ്‍കൂനകള്‍ക്കിടയില്‍ ചിതലരിച്ച സ്വപ്നങ്ങള്‍ മേയാന്‍ വിട്ട് ചലിക്കുക വിസ്മരിക്കുക, തച്ചുടയ്ക്കുക സ്വാര്‍ത്ഥമോഹ ചട്ടങ്ങളേ എന്ന് തളരാതെ വഴി നടക്കാനാണ് കവിയുടെ ആഹ്വാനം. കവിതയുടെ പ്രമേയവും ആഖ്യാനശൈലിയും സങ്കീര്‍ണമാണ് ഇവിടെ.
“പ്രവാഹം” (കവിതാസമാഹാരം). തിരുവനന്തപുരം: തൂലിക ബുക്സ്, “ദ്രൗപദി”. ഓഡിയോ സി.ഡി. 2008. “ആഗ്നേയം”. വീഡിയോ സിഡി.

Extracts

Women Writers of Kerala

View all Authors