Roshni Swapna

റോഷ്നി സ്വപ്ന

കോഴിക്കോട് ജനിച്ചു. മോഹന്‍ദാസിന്‍റെയും ജാനകി മോഹന്‍ദാസിന്‍റെയും മകള്‍. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി. ജി. ഡിപ്ലോമയും. ഇപ്പോള്‍ തൃശൂര്‍ സെന്‍റ് അലോഷ്യസ് കോളേജില്‍ മലയാളം അധ്യാപിക. “അരൂപികളുടെ നഗരം” (2007) എന്ന നോവല്‍ ആണ് പ്രസിദ്ധീകരിച്ച കൃതി. ജീവിതത്തിന്‍റെ പച്ചപ്പുകളെ കരിച്ചു കളയുന്ന കലാപ നഗരത്തിന്‍റെ തീവ്രതയാണ് റോഷ്നി തന്‍റെ നോവലായ “അരൂപികളുടെ നഗരത്തില്‍” ആവിഷ്ക്കരിച്ചിരിയ്ക്കുന്നത്. മനസ്സുകളുടെ പ്രണയത്തിന്‍റെ കലാപം, സോഹന്‍, ആമിന എന്നീ കഥാപാത്രങ്ങളില്‍ക്കൂടി എഴുത്തുകാരി വ്യക്തമാക്കുന്നുണ്ട്. പണത്തിനും പ്രശസ്തിക്കും വേണ്ടി എഴുതുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും എഴുത്തുകാരി പരിഹസിക്കുന്നു. രാജ്യത്തെ നശിപ്പിക്കുന്ന കലാപരാഷ്ട്രീയത്തെ വളരെ വ്യക്തമായി ഇവര്‍ പ്രസ്തുത നോവലില്‍ ആവിഷ്കരിച്ചിരിക്കുന്നു. മുസ്ലീം സമൂദായത്തില്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതം ആമിന എന്ന പെണ്‍കുട്ടിയില്‍ക്കൂടി എഴുത്തുകാരി അവതരിപ്പിക്കുന്നു. കൂടാതെ, മനുഷ്യമനസ്സിന്‍റെ അന്തര്‍ തലത്തില്‍ ഉറങ്ങിക്കിടക്കുന്ന ജാതി വ്യവസ്ഥിതിയും ഒരു ജേര്‍ണലിസ്റ്റ് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളും ആമിന എന്ന വ്യക്തിയില്‍ക്കൂടി എഴുത്തുകാരി കാട്ടിത്തരുന്നു.


Extracts

Women Writers of Kerala

View all Authors