Rizio Raj

റിസിയോ രാജ്

കായംകുളത്ത് ജനനം. കേരളസര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ കോഴിക്കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി നോക്കുന്നു. റിസിയോ രാജിന്‍റേതായി പ്രസിദ്ധീകൃതമായിരിക്കുന്ന രണ്ടു നോവലുകളാണുള്ളത് - “അവിനാശം” (2000), “യാത്രികം” (2007). ദേശീയ - അന്തര്‍ദേശീയ ജേണലുകളിലും സമാഹാരങ്ങളിലും ഇംഗ്ലീഷ് കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മുംബൈ പോയട്രി സര്‍ക്കിളിലെ സജീവാംഗം. കുട്ടികള്‍ക്കായി ധാരാളം പുസ്തകങ്ങള്‍ എഡിറ്റ് ചെയ്യുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ഭാഷയും ശൈലിയും നോവലില്‍ ആവിഷ്കരിച്ച എഴുത്തുകാരിയാണ് റിസോയോ രാജ്. “യാത്രികം” എന്ന നോവല്‍ ഒരിയ്ക്കലും തീരാത്ത യാത്രപോലെ മനോഹരമാണ്. ബൈബിള്‍ ഭാഗങ്ങളും ചിത്രങ്ങളും കോര്‍ത്തിണക്കി ഗ്രേസി എന്ന യുവതിയുടെ അപൂര്‍വ്വ ചാരുതയാര്‍ന്ന പ്രണയഗീതം പോലുള്ള നോവലാണിത്. നോവല്‍ സാഹിത്യത്തെ പുതുതും പരീക്ഷണാത്മകവുമാക്കുന്നു ഈ കൃതി. തോയര്‍ക്കാനം നിവാസികളുടെ സാംസ്കാരിക പൈതൃകം പല തരത്തിലുള്ള പാട്ടുകളിലൂടെ എഴുത്തുകാരി ഇവിടെ വ്യക്തമാക്കുന്നുണ്ട്. ആ പാട്ടിന്‍റെ വരികളൊന്നും തന്നെ കഥാനായികയായ ഗ്രേസി കേട്ടില്ല. പക്ഷേ അതിന്‍റെ വരികള്‍ സിനാട്രയുടെയും സാരംഗിന്‍റെയും പ്രെസ്ലിയുടെയും താന്നിയിലെ പ്രാന്തന്‍റെയും ഈനാശുവിന്‍റെയും മറ്റു കുടിയന്‍മാരുടെയും കൊയ്ത്തിന്‍റെയും വീശലിന്‍റെയും സഹദായുടെയും സകല സന്ധ്യാ പ്രാര്‍ത്ഥനകളുടെയും മഴയുടെയും ഒക്കെയൊക്കെ പാട്ടുകളുടെ അര്‍ത്ഥം പേറുന്നവയായിരുന്നു എന്ന് ഗ്രേസി അറിഞ്ഞു. ആ പാട്ടിന്‍റെ സംഗീതം മഴയുടെ സംഗീതവുമായി ചേര്‍ന്ന്, കലര്‍ന്ന് അവളുടെയുള്ളില്‍ പെയ്തുകൊണ്ടിരുന്നു. നോവല്‍ സാഹിത്യത്തെ പുതുതും പരീക്ഷണാത്മകവുമാക്കുന്നു.

“യാത്രികം” (നോവല്‍). തിരുവനന്തപുരം: റെയ്ന്‍ബോ ബുക് പബ്ലിഷേഴ്സ്, 2007. “അവിനാശം” (നോവല്‍). 2000.

Extracts

Women Writers of Kerala

View all Authors