Dr. Rema Devi S.

ഡോ. എസ്. രമാദേവി

വെണ്മണി എന്‍. പരമേശ്വരന്‍ നമ്പൂതിരിയുടെ മകള്‍. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് ബിരുദം. “കേരളവര്‍മ്മ വലിയകോയിക്കല്‍ത്തമ്പുരാനും മലയാള പദ്യസാഹിത്യവും” ആണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതി. പത്തൊമ്പതാം ശതകത്തിന്‍റെ ഉത്തരാര്‍ദ്ധം മലയാള പദ്യസാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു കാലഘട്ടമാണ്. പുതിയ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവമാണ് അതിനു കാരണം. കേരളവര്‍മ്മ വലിയ കോയിതമ്പുരാന്‍ ചെയ്ത പ്രത്യക്ഷമോ പരോക്ഷമോ ആയ സംഭാവനകളാണു അതിനു തുടക്കം കുറിച്ചത്. അദ്ദേഹത്തിന്‍റെ മലയാള പദ്യസാഹിത്യ സംഭാവനകളെ സമഗ്രമാക്കി വിലയിരുത്തുക എന്നതാണ് ഈ പ്രബന്ധത്തില്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. അഞ്ചാം അദ്ധ്യായത്തിലെ ‘ദ്വിതീയാക്ഷര പ്രാസവാദം’ എന്ന ഭാവമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദ്വിതീയാക്ഷര പ്രാസം സംബന്ധിച്ചുണ്ടായ വാദവും അതിന്‍റെ ഫലം വിവരിക്കുകയും പ്രാസവാദത്തോടനുബന്ധിച്ചു വലിയ കോയിതമ്പുരാന്‍ രചിച്ച “ദൈവയോഗം” എന്ന ഖണ്ഡ കാവ്യത്തെക്കുറിച്ചു പഠനം നടത്തുകയുമാണ് അഞ്ചാം അദ്ധ്യായത്തില്‍ തമ്പുരാന്‍റെ പ്രാസപക്ഷപാതവും പ്രാസവാദത്തില്‍ കൈക്കൊണ്ട നിലപാടുകളും മലയാള സാഹിത്യത്തിന്‍റെ പുരോഗതിയെ തടസ്സപ്പെടുത്തുകയല്ല ചെയ്തത്, മറിച്ച് പുരോഗതിക്ക് ആക്കം കൂട്ടുകയാണുണ്ടായത് എന്ന വാദം ഇതില്‍ വിശദീകരിച്ചു സമര്‍ത്ഥിക്കുന്നു.
"കേരളവര്‍മ്മ വലിയകോയിക്കല്‍ത്തമ്പുരാനും മലയാള പദ്യസാഹിത്യവും". തിരുവനന്തപുരം: സാരസ്വത് പബ്ലിക്കേഷന്‍സ്, 1998.

Extracts

Women Writers of Kerala

View all Authors