Anarkali

അനാര്‍ക്കലി

തിരുവനന്തപുരം ജില്ലയില്‍ ജനിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍ എം.ഫില്‍ സുവോളജി വിദ്യാര്‍ത്ഥിനി. 1986 ല്‍ സേവനതല്‍പ്പരതയെ മുന്‍നിര്‍ത്തിയുള്ള രാജ്യ പുരസ്കാര അവാര്‍ഡ് ഗവര്‍ണറില്‍ നിന്നും ഏറ്റുവാങ്ങി.

“ബര്‍ക്കന്‍സ്” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ ഇതേപേരുള്ള കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഷിമോണ്‍ പെരസിന്‍റെയും നദീറയുടെയും കഥ പറയുക വഴി പാലസ്തീനിന്‍റെയും ഇസ്രായേലിന്‍റെയും പോരാട്ട ചരിത്രം അനാവൃതമാക്കുകയാണ് ‘ബര്‍ക്കന്‍സ്’ എന്ന ചെറുകഥ. പ്രശസ്ത കഥാകാരന്‍ പി. ആര്‍. നാഥന്‍ അനാര്‍ക്കലിയുടെ കഥയെ നിരീക്ഷിക്കുന്നതിങ്ങനെ - ഓരോ കഥയിലും ഓരോ കാഴ്ചപ്പാടാണു രചയിതാവിന്‍റേത്. ‘ബര്‍ക്കന്‍സ്’ എന്ന കഥയാണ് കൂട്ടത്തില്‍ എടുത്തു പറയേണ്ടത്. ഭാരതീയര്‍ക്ക് സുപരിചിതമല്ലാത്ത ഒരിടത്താണ് കഥ നടക്കുന്നത്. വളരെ ഭംഗിയായി മനസ്സിലെ ആശയങ്ങള്‍ എഴുതി ഫലിപ്പിക്കാന്‍ കഥാകാരിക്കു കഴിഞ്ഞിട്ടുണ്ട്. കവിതാത്മകമായ ശൈലിയാണ് അനാര്‍ക്കലിയുടേത്. വൃഥാസ്ഥൂലത ഇല്ലെന്നു തന്നെ പറയാം.

“ബര്‍ക്കന്‍സ്” (കഥകള്‍), കോഴിക്കോട്: സാഹിത്യ പുസ്തക പ്രസാധനം, 2011.

Extracts

Women Writers of Kerala

View all Authors