M. D. Ratnamma

എം. ഡി. രത്നമ്മ

1943 ഒക്ടോബര്‍ 15 ന് ആലപ്പുഴ ജില്ലയിലെ തിരുവല്ലയില്‍ ജനിച്ചു. പൊന്‍കുന്നം ദാമോദരന്‍റെയും കെ. ജി. കുഞ്ഞിക്കുട്ടിയമ്മയുടെയും മകള്‍. മുക്കുതല, തിരുവല്ല എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ അധ്യാപികയായി 1966 ല്‍ ഔദ്യോഗിക ജീവിതാരംഭം. 1999 ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ഹിന്ദിവിഭാഗം മേധാവിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു.

"കോവളം" (2008), "എട്ടുകാലി" (1973), "ആദിമധ്യാന്തങ്ങള്‍" (1999), "ശൈത്യം" (1984), "എന്ന് സ്വന്തം ഹരിപ്രിയ" (1992), "അനിലയുടെ സ്വപ്നങ്ങള്‍", "വധു" (1975), "ഉറങ്ങു സൗമ്യേ ഉറങ്ങു" (1989), "കീര്‍ത്തി", "ആത്മഹത്യാ മുമ്പ്" (1979), "ഇനി സുമിത്ര ഉറങ്ങട്ടെ" (1996), "എവിടെയോ ഒരു തീരം", "ദിവ്യമോഹനം" (2002), "ദ്രൗപതി", "എന്നും നിന്‍റെ സൂര്യന്‍", "നാളെ ഞങ്ങളുടെ വിവാഹം" തുടങ്ങിയവയാണ് കൃതികള്‍.

ശാന്തമായ അഗ്രഹാരത്തെരുവിലെ നിഷ്കളങ്കയായ ഗൗരി എന്ന കഥാപാത്രത്തിന്‍റെ ജീവിതയാത്രയാണ്  'ദിവ്യം മോഹനം' എന്ന നോവലില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ജാതിയും മതവും സംസ്കാരവും കെട്ടുപിണഞ്ഞുകിടക്കുന്ന അഗ്രഹാരത്തില്‍ കാലത്തിന്‍റെ മാറ്റം ഗൗരിയെപ്പോലെയുള്ള പെണ്‍കുട്ടികളെ മാറ്റി മറിച്ചു. ഹൃദയത്തിന്‍റെ ആവശ്യങ്ങള്‍ ആചാരങ്ങള്‍ക്കും ദേശങ്ങള്‍ക്കും അപ്പുറമാണെന്ന് ഗൗരി തിരിച്ചറിയുന്നു. കാലത്തിന്‍റെ പുരോഗതി ഭാഷയ്ക്കും സംസ്കാരത്തിനും അപ്പുറത്തേയ്ക്ക് വളര്‍ന്നു തുടങ്ങി. മതത്തിന്‍റെ കെട്ടുപാടുകള്‍ക്കുള്ളില്‍ നിന്നും മനുഷ്യന്‍ സ്നേഹത്തിന്‍റെ അതിര്‍ത്തി കണ്ടു പിടിയ്ക്കണം. അതിന്‍റെ മുന്നില്‍ മറ്റെല്ലാ അതിര്‍ വരമ്പുകളും നിഷ്ഫലമാണ്. ജാതിയുടെയും മതത്തിന്‍റേയും പേരില്‍ കലഹിക്കാത്ത ഒരു മനുഷ്യ സമൂഹത്തെയാണ് എഴുത്തുകാരി ആഗ്രഹിക്കുന്നത്.

“എട്ടുകാലി”. എന്‍. ബി. എസ്, 1973. “കോവളം”. കീര്‍ത്തി പബ്ലിക്കേഷന്ഡസ്, (രണ്ടാം എഡിഷന്‍) 2008. “ആദിമധ്യാന്തങ്ങള്‍”. പ്രഭാത് ബുക്സ്, 1999. “ശൈത്യം”. പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ് (രണ്ടാം എഡിഷന്‍), 1984. “എന്ന് സ്വന്തം ഹരിപ്രിയ” . 1992. “അനിലയുടെ സ്വപ്നങ്ങള്‍”. പ്രഭാത് ബുക്സ്. “വധു”. കോട്ടയം: ഡി.സി. ബുക്സ്, 1975. “ഉറങ്ങു സൗമ്യേ ഉറങ്ങു”. എറണാകുളം: സി. ഐ. സി. സി., 1989. “കീര്‍ത്തി”. പ്രഭാത് ബുക്സ്. “ആത്മഹത്യാ മുമ്പ്” . 1979. “ഇനി സുമിത്ര ഉറങ്ങട്ടെ” . 1996. “എവിടെയോ ഒരു തീരം”. “ദിവ്യം മോഹനം” . 2002. “ദ്രൗപതി”. “എന്നും നിന്‍റെ സൂര്യന്‍”. “നാളെ ഞങ്ങളുടെ വിവാഹം”.

Extracts

Women Writers of Kerala

View all Authors