Dr. Rathi Menon

ഡോ. രതിമേനോന്‍

എറണാകുളത്ത് ജനിച്ചു. എറണാകുളം ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം. മഹാരാജാസ് കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും മൈസൂര്‍ റീജിയണല്‍ കോളേജ് ഓഫ് എഡ്യുക്കേഷനില്‍ നിന്ന് ബി. എഡ്. ബറോഡ എം. എസ്. യൂണിവേഴ്സിറ്റിയില്‍ നിന്ന് എം. എഡും ഭാഷാശാസ്ത്രത്തില്‍ ബിരുദാനന്തബിരുദവും. അവിടുന്നു തന്നെ പി. എച്ച്. ഡി. 1975 ല്‍ ആലുവ സെന്‍റ് സേവ്യയേഴ്സ് കോളേജില്‍ മലയാളം അധ്യാപിക. 2008 ല്‍ വകുപ്പു മേധാവിയായി വിരമിച്ചു. ബറോഡ എം. എസ്. യൂണിവേഴ്സിറ്റിയില്‍ യു. ജി. സി. റിസര്‍ച്ച് ഫെല്ലോ.

 

മലയാള സാഹിത്യത്തില്‍ ഒട്ടേറെ ലേഖനങ്ങള്‍. കേന്ദ്ര-സാഹിത്യ അക്കാദമിക്കു വേണ്ടി മലയാള സാഹിത്യകാരി രാജലക്ഷ്മിയെക്കുറിച്ചു പ്രബന്ധം. ജ്ഞാനപീഠം അവാര്‍ഡ് നേടിയ ഇന്ദിരാ ഗോസ്വാമിയുടെ ആത്മകഥയുടെ മലയാള തര്‍ജ്ജമ, സംസ്ഥാന, ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ റിസര്‍ച്ച് പേപ്പറുകള്‍, ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളിലും വാരികകളിലും നിരവധി ലേഖനങ്ങള്‍.

 

ڈറേച്ചല്‍ കാഴ്സണ്‍: പ്രകൃതിയുടെ പരിവ്രാജകڈ എന്ന ഗ്രന്ഥത്തിലെ چതിരശ്ശീല വീഴുന്നുچ എന്ന അധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഗോള പരിസ്ഥിതി വാദത്തിന് പ്രചോദനം നല്‍കിയ വ്യക്തിയെന്ന നിലയില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ഭാഗധേയം നിര്‍ണയിച്ച പ്രമുഖരില്‍ ഒരാളാണ് റേച്ചല്‍ കാഴ്സണ്‍. ചെറുപ്പം മുതലേ ഒരെഴുത്തുകാരിയായി അറിയാന്‍ കൊതിച്ചിരുന്ന റേച്ചല്‍ പ്രകൃതിയുടെ ഒരാധികയായിരുന്നു. അത്ഭുതങ്ങള്‍ ഗര്‍ഭത്തില്‍ വഹിക്കുന്ന കടലും കടലിലെ ജീവികളും എന്നും അവരെ ആകര്‍ഷിച്ചിരുന്നു. ജീവന്‍റെ സ്പന്ദനം പ്രകൃതിയിലെ ഓരോ വസ്തുവിലും പുല്ലിലും പുഴുവിലും പൂവിലും പുഴയിലും അവര്‍ ദര്‍ശിച്ചു. ڈസൈലന്‍റ് സ്പ്രിങ്ڈ എന്ന റേച്ചലിന്‍റെ പ്രസിദ്ധമായ പുസ്തകത്തിന്‍റെ ഓരോ അധ്യായവും വളരെ കുറച്ചു വരികളില്‍ രസകരമായി വിവരിക്കുകയാണ് ഗ്രന്ഥകര്‍ത്രി റേച്ചല്‍ കാഴ്സണ്‍ന്‍റെ അന്ത്യനാളുകളുടെ ഹൃദയസ്പൃക്കായ വിവരണമാണ് چതിരശ്ശീല വീഴുന്നുچ എന്ന അധ്യായത്തില്‍.

"റേച്ചല്‍ കാഴ്സണ്‍ : പ്രകൃതിയുടെ പരിവ്രാജിക". തൃശ്ശൂര്‍: കേരളശാസ്ത്ര സാഹിത്യ പരിഷത്ത്, 2008.

Extracts

Women Writers of Kerala

View all Authors