Rathi Devi

രതീ ദേവി

1967 ല്‍ ആലപ്പുഴ ജില്ലയിലെ താമരക്കുളത്തു ജനിച്ചു. പൊളിറ്റിക്സില്‍ ബിരുദം. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ്. കഥയും കവിതയും എഴുതാറുണ്ട്.

പ്രഥമ കിഷോര്‍കുമാര്‍ അവാര്‍ഡ് ("അടിമവംശം" - കഥാസമാഹാരം) ലഭിച്ചു.

'ദേവമ്മയുടെ മരണം' എന്ന കഥയില്‍ വേശ്യാവൃത്തിക്ക് അടിപ്പെട്ടുപോയ ഒരു പെണ്ണിന്‍റെ വേദന തിരിച്ചറിയുകയാണ്. ആത്മഹത്യ ചെയ്ത ദേവമ്മ എന്ന വേശ്യാസ്ത്രീയുടെ ജീവിതത്തെക്കുറിച്ചാണ് കഥാകാരി പറയുന്നത്. അതിലൂടെ അനേകം വേശ്യകളുടെ ജീവിതവും. പണ്ട് മുനിമാരുടെ നാടായിരുന്നപ്പോള്‍ മാതൃഹത്യപോലും (പരശുരാമന്‍) ചെയ്തിരുന്നു. ദേവീപ്രീതി നേടാന്‍ ഓരോരുത്തരും ഏറ്റവും വിലപ്പെട്ടത് അര്‍പ്പിച്ചപ്പോല്‍ ചാരിത്ര്യം സമര്‍പ്പിച്ച് ദേവദാസികളായ സ്ത്രീകനേകം. ദേവമ്മയ്ക്ക് മനോഹരനെ ഇഷ്ടമായിരുന്നു. എന്നാല്‍ അവള്‍ക്ക് ഒന്നും നേടാനായില്ല. ദാരിദ്ര്യം തീര്‍ക്കാനും കുടുംബത്തെ രക്ഷിക്കാനും അവള്‍ ലേലത്തുക വച്ച ആരുടെയോ ഒപ്പം നടക്കേണ്ടി വന്നു. നമ്മുടെ സമൂഹം സൃഷ്ടിക്കുന്ന അനേകം വേശ്യകള്‍ മരിക്കുമ്പോള്‍ ആരും അറിയുന്നില്ല. അതൊരു മുറിവാകുന്നില്ല. അല്ലെങ്കില്‍ ഒരു വേശ്യമരിച്ചാലെന്ത്, എത്രയോ വേശ്യകളെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും എന്ന് കഥാകാരി പറഞ്ഞിരിക്കുന്നത് അര്‍ത്ഥവത്താണ്.

“അടിമവംശം” (കഥകള്‍). പത്തനംതിട്ട: പുരോഗമന ചിന്താപ്രസിദ്ധീകരണകേന്ദ്രം, വിതരണം ഇംപ്രിന്‍റ് ബുക്സ്, 1996.

Extracts

Women Writers of Kerala

View all Authors